play-sharp-fill
ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം ; ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു ; അതിഥി തൊഴിലാളിയായ യാത്രക്കാരൻ പൊലീസ് കസ്റ്റഡിയിൽ

ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കം ; ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു ; അതിഥി തൊഴിലാളിയായ യാത്രക്കാരൻ പൊലീസ് കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

തൃശൂർ: തൃശൂർ വെളപ്പായയിൽ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു. ടിടിഇ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്.


ടിക്കറ്റ് ചോദിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിടുകയായിരുന്നു. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം എറണാകുളത്ത് നിന്ന് പാട്നയിലേക്ക് പുറപ്പെട്ട പാട്ന എക്‌സ്പ്രസ്‌ ട്രെയിനിലാണ് സംഭവം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒഡിഷ സ്വദേശിയായ രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസ് കസ്റ്റഡിയിലെടുത്തു.