
കൊച്ചി: നടു റോഡിൽ വെച്ച് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് രണ്ടു വർഷത്തിനു ശേഷം അറസ്റ്റിൽ.
2022 ഡിസംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.കലൂർ ആസാദ് റോഡിൽ വച്ച് ബംഗാൾ സ്വദേശിനിയായ സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയാണ് ഫാറൂഖ് രണ്ടു വർഷത്തിനു ശേഷമാണ് എറണാകുളം നോർത്ത് പൊലീസ് ഗോവയിൽ നിന്ന് പ്രതിയെ പിടികൂടിയത്.
ബ്യൂട്ടിപാർലർ ജീവനക്കാരിയാണ് സന്ധ്യ, സന്ധ്യയുടെ മുൻ സുഹൃത്താണ് ബംഗാൾ സ്വദേശിയായ ഫാറൂഖ്. സംഭവത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. തുടർന്ന് പ്രതി ഗോവയിലാണ് എന്ന വിവരം ലഭിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group