play-sharp-fill
പ്ലാച്ചേരി ഫോറസ്റ്റ്  ഓഫീസിലെ  ഉദ്ധ്യോഗസ്ഥർ ഓഫീസിൽ കഞ്ചാവ് വളർത്തിയെന്നാരോപിച്ച കേസ് പ്രതികാരത്തിൽ കെട്ടിച്ചമച്ചതൊ ??

പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ ഉദ്ധ്യോഗസ്ഥർ ഓഫീസിൽ കഞ്ചാവ് വളർത്തിയെന്നാരോപിച്ച കേസ് പ്രതികാരത്തിൽ കെട്ടിച്ചമച്ചതൊ ??

 

‎കോട്ടയം  :  പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാർ സ്റ്റേഷനിൽ കഞ്ചാവ് ചെടി വളർത്തിയെന്ന കേസിലുള്ള റേയ്ഞ്ചർ ഓഫീസർ ബി ആർ ജയന്റെ നടപടികളിൽ വനം വകുപ്പിന് സംശയങ്ങൾ ഉടലെടുക്കുന്നു.

തന്റെ സ്ഥലം മാറ്റത്തിന് കാരണക്കാരിയായ വനിതാ ഉദ്ധ്യോഗസ്ഥയോടുള്ള റേയ്ഞ്ചർ ഓഫീസറുടെ പ്രതികാരമായിരിക്കം എന്നാണ് വനം വകുപ്പിന്റെ നിഗമനം.

ജയന്റെ സ്ഥലം മാറ്റത്തിന് ദിവസങ്ങൾക്ക് ശേഷമാണ് ഉദ്ധ്യോഗസ്ഥർ കഞ്ചാവ് വളർത്തിയതായി റിപ്പോർട്ട് സമർപ്പിച്ചത്.നാൽപ്പതോളം ഉദ്ധ്യോഗസ്ഥർ പ്രവർത്തിക്കുന്ന ഓഫീസിൽ കഞ്ചാവ് വളർത്തിയെന്ന റിപ്പോർട്ട് ആദ്യമേ വനം വകുപ്പിന് വിശ്വസനീയം അല്ലായിരുന്നു.ജയൻ പരാതി  റിപ്പോർട്ട് ചെയ്ത തീയതികളിലും പൊരുത്തക്കേട് കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 16 തീയതി വെച്ചാണ് ജയൻ റിപ്പോർട്ട് നല്‍കിയത്. ഈ മാസം 19 നാണ് ജയന് സ്ഥലം മാറ്റി ഉത്തരവ് പുറത്തിറങ്ങിയത്. ഇതിന് ശേഷം ഇരുപത്തിയൊന്നാം  തിയ്യതിയാണ് റിപ്പോർട്ട് ഉദ്യോഗസ്ഥർക്ക് 16 തിയ്യതിയുടെ ഡേറ്റിട്ട റിപ്പോർട്ട് സമർപ്പിക്കുന്നത്.ഇത്തരത്തിൽ ഉള്ള കൃത്യത കുറവ്‌ കേസിനെ കൂടുതൽ സങ്കീർണ മാക്കിയിരിക്കുകയാണ്.

‏ജയൻ മൂന്ന് വെള്ളക്കടലാസുകളില്‍ നിർബന്ധിച്ച്‌ ഒപ്പിട്ട് വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ മൊഴിയും ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.അതോടൊപ്പം ജയനെതിരെ പരാതി നൽകി ജയന് സ്ഥലം മാറ്റത്തിന് ഇടയുണ്ടാക്കിയ വനിതാ ഉദ്ധ്യോഗസ്ഥയുടെ പേര് വിവരങ്ങൾ സഹിതം റിപ്പോർട്ടിലുണ്ട്.ഇത് ജയന്റെ പ്രതികാരം തന്നെയാണെന്ന നിഗമനത്തിലേക്കാണ് വനം വകുപ്പിനെ നയിക്കുന്നത്.