video
play-sharp-fill

Saturday, May 24, 2025
Homeflashഅമേരിക്കൻ നേതാക്കളുടെ ചരിത്രത്തിൽ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ് : അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള...

അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിൽ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ് : അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്രല്ല

Spread the love

 

സ്വന്തം ലേഖകൻ

ടെഹ്രാൻ: അമേരിക്കൻ നേതാക്കളുടെ ചരിത്രത്തിൽ ഏറ്റവും വലിയ നുണയനും കള്ളനുമാണ് ട്രംപ്. അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഹിസ്ബുള്ള സെക്രട്ടറി ജനറൽ ഹസൻ നസ്രല്ല. അമേരിക്കൻ ആസ്ഥാനങ്ങളും യുദ്ധമുഖങ്ങളും അടക്കം അമേരിക്കയുടെ ഓരോ പട്ടാളക്കാരനേയും തങ്ങൾ ലക്ഷ്യം വെച്ചിരിക്കുകയാണെന്ന വ്യക്തമാക്കിയതിന് ഒരാഴ്ചയ്ക്ക് പിന്നാലെയാണ് ഹസ്സൻ നസ്രല്ല വീണ്ടും അമേരിക്കയ്‌ക്കെതിരെ പൊട്ടി തെറിച്ചിരിക്കുന്നത്.

പലസ്‌നീൻ ജനതയ്‌ക്കെതിരെയുള്ള ഇസ്രയേലിന്റെ എല്ലാ ക്രൂരതയകൾക്ക് പിന്നിലും അമേരിക്ക എന്ന സാത്താനാണെന്നും ഞായറാഴ്ച നടത്തിയ പ്രസംഗത്തിൽ നസ്രുള്ള പറഞ്ഞു. ബെയ്രൂട്ടിൽ വെച്ച് ഖാസിം സുലൈമാനി നസ്രുള്ളയെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു നസ്രുള്ള അമേരിക്കയ്‌ക്കെതിരെ പൊട്ടിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎസിന് രൂപം കൊടുത്തത് അമേരിക്കയാണെന്നും നസ്രുല്ല പറഞ്ഞു. ഇസ്ലാമിക രാജ്യങ്ങളെയും സംസ്‌ക്കാരത്തെയും ചരിത്രത്തേയും ഭാവിയേയും തകർക്കാൻ അമേരിക്ക രൂപം കൊടുത്തതാണ് ഐഎസ്. ഓരോ പള്ളിക്കെതിരെയും ഐഎസ് നടത്തിയ ബോംബ് ആക്രമണങ്ങളും അമേരിക്കയുടെ താൽപര്യ പ്രകാരമായിരുന്നു. ഇതൊന്നും ഞങ്ങൾ ഒരിക്കലും മറക്കില്ലെന്നും നസ്രല്ല പറഞ്ഞു.

ലെബനനെയും മറ്റ് രാജ്യങ്ങളേയും അടക്കം ഈ പ്രദേശത്തെ മുഴുവൻ ഐഎസിൽ നിന്നും രക്ഷിച്ചതിന് എല്ലാവരും സുലൈമാനിയോടും അബു മഹ്ദി മുഹാന്ദിയോടുമാണ് നന്ദി പറയേണ്ടത്. അവർ നടത്തിയ യുദ്ധത്തിന്റെ ഫലമായാണ് ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും രക്ഷയായത്. അമേരിക്കൻ എംബസി ആക്രമിക്കാൻ സുലൈമാനി പദ്ധതി ഇട്ടിരുന്നതായി അമേരിക്ക പറഞ്ഞത് കളവാണ്. അതൊരിക്കലും ശരിയല്ലെന്നും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നുിണയനാണ് ട്രംപെന്നും നസ്രുള്ള പറഞ്ഞു.

സുലൈമാനിയുടെ മരണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അമേരിക്കയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് നസ്രുള്ള എത്തുന്നത്. സുലൈമാനിയുടെ കൊലപാതകത്തെ ‘അമേരിക്കയുടെ വൃത്തികേട്ട കുറ്റവാസന’ എന്നാണ് നസ്രല്ല വിളിച്ചത്. വരും ദിവസങ്ങൾ രക്ത ചൊരിച്ചിലിന്റെതാകുമെന്ന സൂചന നൽകിയായിരുന്നു നസ്രല്ലയുടെ പ്രസംഗം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments