video
play-sharp-fill

ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട് ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം ഞങ്ങൾക്കുണ്ട്, ഇറാന് മുന്നറിയിപ്പുമായി ട്രംപ്. ഇറാക്കിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള അൽഅസദ്, ഇർബിൽ വ്യോമ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു.

എല്ലാം നന്നായി പോകുന്നുവെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. ലോകത്തെ ഏറ്റവും സുസജ്ജവും ശക്തവുമായ സൈന്യം തങ്ങൾക്കുണ്ട്. ആക്രമണം സംബന്ധിച്ച് അടുത്ത ദിവസം പ്രസ്താവന നടത്തുമെന്നും ട്രംപ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനറൽ ഖാസിം സുലൈമാനിയുടെ വധത്തിന് പിന്നാലെയാണ് ഇറാക്കിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാൻ ആക്രമണം നടത്തിയത്. പന്ത്രണ്ടോളം ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി അമേരിക്കൻ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു.