അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക വരവേൽപ് നൽകനായി ഡൽഹി: അഞ്ച് കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും : രാഷ്ട്രപതി ഭവനിലെ അത്താഴവിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും
സ്വന്തം ലേഖകൻ
ഡൽഹി: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന് ഔദ്യോഗിക വരവേൽപ് നൽകാനൊരുങ്ങി ഡൽഹി. ഡോണൾഡ് ട്രംപിന് രാവിലെ 10ന് രാഷ്ട്രപതി ഭവനിൽ രാജ്യം ഔദ്യോഗിക വരവേല്പ് നൽകും. . മൂന്ന് ബില്ല്യൺ ഡോളറിൻറെ പ്രതിരോധ ഇടപാട് ഉൾപ്പടെ അഞ്ച് കരാറുകളിലാണ് ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുന്നത്.
രാവിലെ 9.45ന് മൗര്യ ഷെറാട്ടണ ഹോട്ടലിൽ നിന്ന് പ്രസിഡൻറ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെടും. രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് പത്തര മണിക്ക് ഇരുവരും രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിൽ എത്തും. രാജ്ഘട്ടിലെ പുഷ്പാർച്ചനയ്ക്ക് ശേഷം ട്രംപ് മോദിയുമായി ചർച്ചക്കായി ഹൈദരാബാദ് ഹൗസിലേക്ക് എത്തിച്ചേരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് 12.40ന് ഇരുരാജ്യങ്ങളും അഞ്ച് കരാറുകളിൽ ഒപ്പുവെക്കും.ഉച്ചക്ക് ശേഷം രണ്ടുമണിക്ക് മോദി-ട്രംപ് സംയുക്ത വാർത്ത സമ്മേളനം നടത്തും. ഈ വാർത്ത സമ്മേളനമാണ് രാജ്യം ഉറ്റു നോക്കുന്നത്. ട്രംപ് എതൊക്കെ വിഷയങ്ങളിൽ പ്രതികരിക്കുമെന്ന്. വൈകീട്ട് ഏഴിനാണ് ട്രംപിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് നൽകും. ഈ പരിപാടിയിൽ നിന്ന് സോണിയാഗാന്ധിയെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് വിരുന്ന് കോൺഗ്രസ് ബഹിഷ്‌കരിക്കും.
അധിർ രഞ്ജൻ ചൗധരിക്കും ഗുലാംനബി ആസാദിനും പിന്നാലെ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗും വിരുന്നിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. അത്താഴ വിരുന്നിന് ശേഷം രാത്രി 10ന് ട്രംപും സംഘവും മടങ്ങും. സമാനതകളില്ലാത്ത ഒരുക്കങ്ങളും സുരക്ഷയും തന്നെയാണ് ദില്ലിയിൽ. രാഷ്ട്രപതി ഭവനും ഹൈദരാബാദ് ഹൗസുമൊക്കെ പൂക്കൾ കൊണ്ട് അലങ്കരിച്ചു.
സുരക്ഷ ഉറപ്പുവരുത്താൻ ദേശീയ സുരക്ഷാ ഗാർഡുകളും വിവിധ സൈന്യ വിഭാഗങ്ങളും ഉണ്ട്. അമേരിക്കൻ സീക്രട് ഏജൻറുമാരും ദില്ലിയിലുണ്ട്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഡൽഹി മേഖലയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു.