video
play-sharp-fill

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ; ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ ; ട്രോളിംഗ് നിരോധനം ജൂലൈ 31 വരെ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കേരളത്തിൽ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. 52 ദിവസത്തെ ട്രോളിംഗ് നിരോധനം ജൂലൈ 31 രാത്രി 12 മണിവരെയാണ്.

കൊല്ലം ജില്ലയിലെ ട്രോളിംഗ് നിരോധനം ഔദ്യോഗികമായി തുടങ്ങുന്നത് നീണ്ടകരയിൽ ആണ്. കടലിൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ള ട്രോളിംഗ് ബോട്ടുകൾ തിരികെയെത്താൻ നിർദ്ദേശം നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരയിലും കടലിലും ട്രോളിംഗ് നിരോധനം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഫിഷറീസ് വകുപ്പ് അധികൃതർ നൽകും.

ട്രോളിംഗ് നിരോധനം ആരംഭിച്ചാൽ ബോട്ടുകൾ മുഴുവൻ നീണ്ടകര പാലത്തിന് കിഴക്ക് വശത്തേയ്ക്ക് മാറ്റും. തുടർന്ന് പാലത്തിന്റെ തൂണുകൾ തമ്മിൽ ചങ്ങലയും, ഇരുമ്പ് വടവും ഉപയോഗിച്ച് ബന്ധിക്കും. രാത്രി പന്ത്രണ്ട് മണിയ്ക്ക് ചങ്ങല താഴിട്ട് പുട്ടുന്നതോടെയാണ് ട്രോളിംഗ് നിരോധനം ഔദ്യോഗികമായി നിലവിൽ വരിക.

Tags :