play-sharp-fill
‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്‌സ്’: ‘ഇത്രയും സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും നിനക്കൊന്നും ഒരു വീട് വാടകക്ക് തരാന്‍ ആരുമില്ലേ;  വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്മാർക്ക് ട്രോള്‍ മഴ

‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങൂ ഗയ്‌സ്’: ‘ഇത്രയും സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും നിനക്കൊന്നും ഒരു വീട് വാടകക്ക് തരാന്‍ ആരുമില്ലേ; വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്മാർക്ക് ട്രോള്‍ മഴ

സ്വന്തം ലേഖിക

കൊച്ചി: വാടക വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി രംഗത്തെത്തിയ ഇ ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി സോഷ്യല്‍ മീഡിയ.


ഇരുവരെയും പരിഹസിച്ച്‌ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്ക് ശേഷം പുതിയ വീടുകിട്ടിയെന്ന് ഇരുവരും കഴിഞ്ഞ ദിവസം പുറത്തിറക്കിയ യൂ ട്യൂബ് വീഡിയോയില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരെയും പരിഹസിച്ചും ട്രോളിയും നിരവധി പേരാണ് രംഗത്തുള്ളത്. സഹോദരന്മാരെ പിന്തുണച്ചുകൊണ്ടും ആളുകള്‍ രംഗത്തുണ്ട്.

‘100 കോടി കൊടുത്തു ഒരു പുതിയ വീട് വാങ്ങു ചേട്ടന്മാരെ…’ എന്നാണു ഒരാളുടെ കമന്റ്. ‘ഇത്രയും സബ്സ്ക്രൈബേഴ്‌സ് ഉണ്ടായിട്ടും നിനക്കൊന്നും ഒരു വീട് വാടകക്ക് തരാന്‍ ആരുമില്ല അല്ലെ’ എന്നും ഒരാള്‍ സംശയത്തോടെ ചോദിക്കുന്നുണ്ട്.

‘ഒരു പത്തോ ഇരുപതോ കോടി മുടക്കി ഒരു വീട് അങ്ങ് പണി ഗയ്സ്’ ഇങ്ങനെ പോകുന്നു കമന്റുകള്‍.

വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടതിന് ശേഷം പലരും തങ്ങള്‍ക്ക് വീടുതരാന്‍ മടിച്ചു. ആദ്യം വീട് തരാമെന്ന് ഏറ്റവര്‍ വൈകുന്നേരമാകുമ്പോഴേക്കും പിന്മാറും. ചിലര്‍ വീട് ലഭിക്കുന്നത് മുടക്കി. ഇതിനെല്ലാം കേരള പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും മാധ്യമങ്ങളോടും നന്ദിയുണ്ടെന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്മാർ വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ വീട് അശുഭ ലക്ഷണമാണെന്നും ഈ വീട്ടില്‍ വന്ന് കയറിയ അന്ന് മുതല്‍ നിര്‍ഭാഗ്യം പിന്തുടരുകയാണെന്നും ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ പറഞ്ഞു.