മതം മാറി വിവാഹം; യുവാവിന് പട്ടാപകൽ ക്രൂരമർദ്ദനം; യുവാവിനെ ഭാര്യാസഹോദരൻ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Spread the love


സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് പട്ടാപകൽ ക്രൂര മർദ്ദനം. മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ ഭാര്യാസഹോദരനാണ് യുവാവിനെ മർദ്ദിച്ചത്. ചിറയിൻകീഴ് സ്വദേശിയായ മിഥുൻ ആണ് ക്രൂര മർദ്ദനത്തിനിരയായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മിഥുന്റെ ഭാര്യ ദീപ്തിയുടെ സഹോദരൻ ഡാനിഷ് ആണ് ഇയാളെ തല്ലിച്ചതച്ചത്. ഗുരുതരമായി പരിക്കേറ്റ മിഥുൻ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

മിഥുന് വടി കൊണ്ട് തലയ്ക്കേറ്റ അടിയിൽ തലച്ചോറിന് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്.കഴിഞ്ഞ ദിവസം 29 നായിരുന്നു മിഥുൻറെയും ദീപ്തിയുടെയും വിവാഹം. ഒരേ മതക്കാരല്ലാത്തതിനാൽ മതം മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഫുനോട് ക്രിസ്തീയ വിഭാ​ഗത്തിലേക്ക് മാറണം എന്ന് ആവശ്യപ്പെട്ട് ദീപ്തിയുടെ വീട്ടുകാർ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു.എന്നാൽ പ്രായപൂർത്തി ആയവരായതിനാൽ അവരുടെ ഇഷ്ടം നടക്കട്ടെ എന്നായിരുന്നു ദീപ്തിയുടെ ഇടവക പുരോഹിതൻ ഉൾപ്പെടെ പറഞ്ഞത്.