video
play-sharp-fill

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

കനത്ത മഴ തുടരുന്നു; തിരുവനന്തപുരം ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു; പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചു

Spread the love

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചതായും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്‌ടര്‍ ജെറോമിക് ജോര്‍ജ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

അതേസമയം നാളെ കോട്ടയം ജില്ലയില്‍ മഴ ദുരിതത്തെ തുടര്‍ന്ന് ദുരിതാശ്വാസക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന കോട്ടയം നഗരസഭയിലെ സെന്റ് ജോണ്‍സ് യു.പി സ്‌കൂള്‍, ഗവണ്‍മെന്റ് യുപി സ്‌കൂള്‍ കല്ലുപുരയ്ക്കല്‍, ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ കരുനാക്കല്‍, തിരുവാര്‍പ്പ് പഞ്ചായത്തിലെ സെന്റ്‌മേരിസ് എല്‍ പി സ്‌കൂള്‍, തിരുവാര്‍പ്പ് എസ് എൻ ഡി പി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ കിളിരൂര്‍ എന്നീ സ്‌കൂളുകള്‍ക്കാണ് ബുധനാഴ്ച ജില്ലാ കളക്‌ടര്‍ അവധി പ്രഖ്യാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്ത മഴയെ തുടര്‍ന്ന് അടുത്ത രണ്ട് ദിവസം തിരുവനന്തപുരം ജില്ലയില്‍ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. മറ്റ് ജില്ലകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
അസി.പ്രിസണ്‍ ഓഫീസര്‍ കായികക്ഷമതാ പരീക്ഷയാണ് മാറ്റിയതായി അറിയിച്ചത്. പുതുക്കിയ തീയതികള്‍ പിന്നീടറിയിക്കുമെന്നാണ് വിവരം,