video
play-sharp-fill

“തമാശയായി പറഞ്ഞതാണ്, അത് ആരോ എഡിറ്റ് ചെയ്തു വിട്ടതാണ് “;നടി തൃഷയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ നടൻ മൻസൂര്‍ അലിഖാൻ.

“തമാശയായി പറഞ്ഞതാണ്, അത് ആരോ എഡിറ്റ് ചെയ്തു വിട്ടതാണ് “;നടി തൃഷയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ നടൻ മൻസൂര്‍ അലിഖാൻ.

Spread the love

സ്വന്തം ലേഖിക

ടി തൃഷയ്ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച്‌ നടൻ മൻസൂര്‍ അലിഖാൻ. താൻ പറഞ്ഞത് തമാശ രീതിയിലുള്ള പരാമര്‍ശമാണെന്നാണ് നടൻ പറഞ്ഞത്.ആരോ എഡിറ്റ് ചെയ്ത വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത് എന്നും തൃഷ അത് കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും പഴയതുപോലെ നടിമാര്‍ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് തമാശയായി താൻ പറഞ്ഞതാണെന്നും നടൻ ഇൻസ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

‘ഒരു മനുഷ്യനെന്ന നിലയില്‍ ഞാൻ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് ചെയ്തിട്ടുണ്ട്. അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. ഇത് എന്നെ അപകീര്‍ത്തിപ്പെടുത്തുന്നതല്ലാതെ മറ്റൊന്നുമല്ല. മനുഷ്യ‍ര്‍ക്ക് വേണ്ടി ഞാൻ എത്രമാത്രം നിന്നിട്ടുണ്ടെന്ന് എന്റെ തമിഴ് ജനതയ്ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും അവര്‍ക്കറിയാം. എന്റെ മകള്‍ തൃഷയുടെ വലിയ ആരാധികയാണ്. ഇക്കാര്യം ‘ലിയോ’ സിനിമയുടെ പൂജ സമയത്ത് തൃഷയോട് ഞാൻ പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. ഇതില്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ‘ മൻസൂര്‍ അലിഖാൻ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് ഇടുന്നത് പോലെ ലിയോയില്‍ തൃഷയെ ഇടാൻ പറ്റിയില്ല. സിനിമകളിലെ റേപ് സീനുകളൊന്നും ലിയോയില്‍ ഇല്ല, ഉറപ്പായും ബെഡ് റൂം സീൻ കാണുമെന്ന് പ്രതീക്ഷിച്ചു. അതിന് ആഗ്രഹമുണ്ടായിരുന്നു എന്നൊക്കെയാണ് ലിയോയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ്മീറ്റില്‍ മൻസൂര്‍ പറഞ്ഞിരുന്നത്. മൻസൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും ന‌ടനൊപ്പം ഇനി ഒരിക്കലും സ്‌ക്രീൻ സ്പേസ് പങ്കിടില്ല എന്നും തൃഷ പ്രതികരിച്ചു. തൃഷയ്ക്ക് പിന്തുണയുമായി സംവിധായകൻ ലോകേഷ് കനകരാജും പ്രതികരിച്ചിരുന്നു. കടുത്ത വിമര്‍ശനമാണ് നടനെതിരെ സോഷ്യല്‍ മീഡിയയിലുയരുന്നത്.