വാഹനപ്രേമികൾക്ക് സന്തോഷിക്കാം…! ട്രയംഫ് ടൈഗർ 900 ജൂൺ 19 ന് വിപണിയിലെത്തും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി : വാഹനപ്രേമികൾക്ക് ഒരു സന്തോഷവാർത്ത..! ട്രയംഫ് ടൈഗർ 900 ജൂൺ 19ന് ഇന്ത്യൻ വിപണിയിൽ എത്തും.

കൂടുതൽ ഷാർപ് ആയ ബോഡി പാർട്‌സ് ആണ് ടൈഗർ 900ന്റെ സുപ്രധാന ആകർഷണം. കൂടാതെ വണ്ണം കുറഞ്ഞ എൽഇഡി ഹെഡ്‌ലാംപ്, വലിപ്പം കുറഞ്ഞ ബീക്ക്, ഭാരം കുറഞ്ഞ ഫ്രയിം എന്നിവയും ട്രയംഫ് ടൈഗറിന്റെ സവിശേഷതകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ടി.എഫ്.ടി സ്‌ക്രീൻ ആണ് ഫീച്ചറുകളിൽ പുതുമ. ബ്ലൂടൂത്ത് ഉപയോഗിച്ച് ഈ സ്‌ക്രീനും ഉടമയുടെ സ്മാർട്ട്‌ഫോണും ബന്ധിപ്പിക്കാൻ സാധിക്കും.

കാൾ, മെസ്സേജ്, നാവിഗേഷൻ തുടങ്ങിയ വിവരങ്ങൾ ഫോണുമായി ബന്ധിച്ചാൽ ഈ സ്‌ക്രീനിൽ തെളിയും. ഗോപ്രൊ ആക്ഷൻ ക്യാമറ സജ്ജീകരിക്കാനുള്ള സവിധാനങ്ങളുമുണ്ട്. പുതിയ 888 സിസി, ഇൻലൈൻ ത്രീസിലിണ്ടർ എഞ്ചിൻ ആണ് ടൈഗർ 900ന്. മുൻ മോഡലിന് 799 സിസി എൻജിൻ ആയിരുന്നു ഉണ്ടായിരുന്നു.