Spread the love

തേർഡ് ഐ ബ്യൂറോ

video
play-sharp-fill

കോട്ടയം: പരുത്തുംപാറയിൽ വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ നിര്യാണം നാടിന്റെ തേങ്ങലായി മാറി. ജൂലായി 12 ന് കൊല്ലം സ്വദേശിയായ യുവതിയുമായി വിവാഹം നിശ്ചയിച്ചിരിക്കെയാണ് സിൻസ് കെ.സജി വാഹനാപകടത്തിൽ മരിക്കുന്നത്.

ബംഗളൂരുവിൽ കമ്പ്യൂട്ടർ എൻജിനീയറായിരുന്നു സിൻസ്. ഇവിടെ തന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു പെൺകുട്ടി. വീട്ടുകാർ തമ്മിൽ വിവാഹം ആലോചിച്ച്, കല്യാണം നടത്താനിരിക്കെയാണ് ഇപ്പോൾ സിൻസിനെ തേടി അപ്രതീക്ഷിതമായി മരണം എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ പരിക്കേറ്റ് 11 ദിവസത്തോളമായി ആശുപത്രിയിൽ കഴിയുകയായിരുന്നു സിൻസ്. ഇതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെ സിൻസിന്റെ മരണം സംഭവിച്ചത്.

ജൂൺ അഞ്ചിനുണ്ടായ അപകടത്തിലാണ് ചോഴിയക്കാട് കരുമാങ്കൽ കെ സി സജിയുടെ മകൻ സിൻസ് കെ സജി(29) മരിച്ചത്. പരുത്തും പാറയിയിൽ നിന്ന് ചോഴിയക്കാട്ടേക്ക് പോകും വഴി രാത്രി 10.30 ന് ചോഴിയക്കാട് വെച്ചാണ് ബൈക്ക് മതിലിൽ ഇടിച്ച് സിൻസിനു ഗുരതരമായി പരിക്കേറ്റത്.

കഴിഞ്ഞ 11 ദിവസമായി കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു സിൻസ്. തിങ്കളാഴ്ച രാവിലെയോടെയാണ് സിൻസിന്റെ മരണം സംഭവിച്ചത്. ഇൻഡ്യൻ കോഫി ഹൗസ് കോട്ടയം തിരുനക്കര ബ്രാഞ്ച് മാനേജർ ആണ് സിൻസിന്റെ പിതാവ് സജി.

മണർകാട് വട്ടമല കുടുംബാഗമായ സൂസമ്മയാണ് മാതാവ് സീനു കെ സജിയാണ് സഹോദരി. സംസ്‌ക്കാരം ജൂൺ 16 ചൊവ്വാഴ് രാവിലെ പതിനൊന്ന് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പാച്ചിറ താബോർ സെന്റ് മേരീസ് പള്ളിയിൽ