
കൊച്ചിയിൽ റെയിൽവെ ട്രാക്കിലേക്ക് മരം വീണു; വൈദ്യുതി ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു, ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു
കൊച്ചി: എറണാകുളത്ത് റെയിൽവെ ട്രാക്കിലേക്ക് മരം ഒടിഞ്ഞുവീണു. ഇതേതുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.
സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്.
റെയിൽവെയുടെ വൈദ്യുതി ലൈനിൽ തട്ടി മരത്തിന് തീപിടിച്ചു. വലിയ ശബ്ദത്തോടെയാണ് മരം ഒടിഞ്ഞുവീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അപായമൊന്നും ഉണ്ടായിട്ടില്ല. മഴയിൽ മരം നനഞ്ഞിരുന്നതിനാൽ തീ ആളിക്കത്തിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. വേണാട്, മംഗള എക്സ്പ്രസുകൾ പിടിച്ചിട്ടിട്ടുണ്ട്.
Third Eye News Live
0