
സ്വന്തം ലേഖിക
മലപ്പുറം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോയ്ക്ക് മുകളില്‍ പുളിമരം കടപുഴകി വീണ് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
മലപ്പുറം പാറമ്മലങ്ങാടിയില്‍ ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. കടുങ്ങാത്തുകുണ്ടില്‍ നിന്ന് പുല്ലൂരിലേയ്ക്ക് വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയവരായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്. കാവുംപടി സ്വദേശികളായ യാത്രക്കാര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡരികില്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് മരം കടപുഴകി വീണത്. ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വീണ മരം റോഡിന് കുറുകെയുള്ള വൈദ്യുതി കമ്പിയില്‍ തട്ടി അടുത്തുണ്ടായിരുന്ന കെട്ടിടത്തിന് മുകളിലേയ്ക്ക് പതിക്കുകയായിരുന്നു.
തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കെഎസ്‌ഇബി അധികൃതരുടെ നേതൃത്വത്തില്‍ മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.