കെ എസ് ആർ ടി സിക്ക് എന്ത് റോങ്ങ് സൈഡ്; അപകടം വിളിച്ചുവരുത്തി കെ എസ് ആർ ടി സി ‍ഡ്രൈവർമാർ

കെ എസ് ആർ ടി സിക്ക് എന്ത് റോങ്ങ് സൈഡ്; അപകടം വിളിച്ചുവരുത്തി കെ എസ് ആർ ടി സി ‍ഡ്രൈവർമാർ

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: കേരളത്തിലെ മികച്ച ഡ്രൈവർമാർ ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ കാണു. അത് കെഎസ്ആർടിസി ഡ്രൈവർമാർ ആണ്. എന്നാൽ ചില ഡ്രൈവർമാരുടെ പ്രവൃത്തി കെഎസ്ആർടിസിക്ക് മാനക്കേടാണ് സൃഷ്ടിക്കുന്നത്. തങ്ങൾ എങ്ങനെയൊക്കെ വാഹനം ഓടിച്ചാലും ആരും ചോദിക്കാൻ വരില്ല എന്ന് മനോഭാവമാണ് ചില ഡ്രൈവർമാർക്ക്.എതിർവശത്ത് നിന്നും വരുന്ന വണ്ടികൾ കൃത്യമായി കണ്ടിട്ടു പോലും ഒന്ന് ബ്രേക്ക് ചെയ്യാനോ സൈഡ് ഒതുക്കാനോ ഒരുക്കമല്ല, ജീവൻ വേണേൽ നിങ്ങൾ മാറിക്കോ എന്നാണ്. ഈ മനോഭാവമാണ് അപകടം വിളിച്ചു വരുത്തുന്നത്. ഭൂരിഭാ​ഗം അപകടങ്ങളും ഇവർ തന്നെ വരുത്തി വയ്ക്കുന്നതാണ്. വാഹനമോടിക്കുമ്പോൾ ഏറെ ശ്രദ്ധ വേണ്ട സമയമാണ് മഴക്കാലം.

കെഎസ്ആർടിസിക്ക് എന്ത് മഴ എന്ന മനോഭാവമാണ് ഡ്രൈവർമാർക്ക്. ഇന്ന് ഹരിപ്പാട് നിർത്തിയിട്ടിരുന്ന വണ്ടിയെ മറിക്കടക്കാൻ ശ്രമിക്കവേ ലോറിയുടെ പിൻഭാ​ഗത്തും എതിരെ വന്ന കാറിലേക്കും ഇടിച്ചു കയറുന്ന കെഎസ്ആർടിസിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡ്രൈവർ അൽപ്പം ശ്രദ്ധിച്ചിരുന്നുവെങ്കിൽ അപകടം ഒഴിവാക്കാനാകുമായിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ എല്ലാവരും വാഹനമോടിക്കുമ്പോൾ ശ്രദ്ദിക്കണം. മഴക്കാലത്ത് വാഹനം ബ്രേക്ക് ചെയ്യുമ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നിടത്ത് നിൽക്കണമെന്നില്ല. അത് കൊണ്ട് തന്നെ പരമാവധി സുക്ഷിച്ചും ശ്രദ്ധയോടെയും വേണം വാഹനമോടിക്കാൻ.
അപകടത്തിന്റെ ദൃശ്യങ്ങൾ താഴെ കാണാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group