
സ്വന്തം ലേഖകന്‍
കോട്ടയം: സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന സാഹചര്യത്തില്‍ യാത്രാപാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ഇന്ന് വൈകിട്ട് നിലവില്‍ വരും.
കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് പാസ് ലഭിക്കുക. അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ യാത്രാ പാസിന് അപേക്ഷിക്കുമ്പോള്‍ നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മരണം, ആശുപത്രി ,അടുത്ത ബന്ധുവിന്റെ വിവാഹം പോലെ ഒഴിവാക്കാനാവാത്ത അവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക.
യാത്രാ പാസ് അപ്രൂവലാകുന്ന മുറയ്ക്ക് അപേക്ഷകന്റെ മൊബൈല്‍ ഫോണിലേക്ക് ഒടിപി വരും. ഇതിന് ശേഷം യാത്രാ പാസ് ഫോണില്‍ ലഭ്യമാകും.
ദിവസ വേതനക്കാര്‍ക്ക് ജോലിക്ക് പോകാന്‍ പാസ് അനുവദിക്കും. തൊഴിലാളിയോ തൊഴിലുടമയോ അപേക്ഷ നല്‍കിയാലും പാസ് ലഭ്യമാക്കും. അവശ്യ വിഭാഗത്തിലുള്‍പ്പെട്ട മീഡിയ, പെട്രോള്‍ പമ്പ് ജീവനക്കാര്‍, ആരോഗ്യ മേഖലയില്‍ ജോലി നോക്കുന്നവര്‍ക്ക് പാസ് വേണ്ട, തിരിച്ചറിയല്‍ രേഖ മതി.
രാവിലെ ആറ് മുതല്‍ വൈകുന്നേരം 7.30 വരെ കടകള്‍ തുറക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ഹോട്ടലുകളില്‍ പാഴ്‌സല്‍ സൗകര്യം മാത്രമാണ് ലഭ്യമാവുക.