video
play-sharp-fill

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തി; മൂന്ന് മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തി; മൂന്ന് മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്

Spread the love

സ്വന്തം ലേഖിക

കോയമ്പത്തൂര്‍: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളി യൂട്യൂബര്‍മാര്‍ അറസ്റ്റില്‍.

ജെ ദിലീപ് (33), എസ് കിഷോര്‍ (23), എച്ച്‌ സമീര്‍ (30) എന്നിവരാണ് അറസ്റ്റിലായത്. അതിക്രമത്തിനിരയായ പുതുക്കോട്ട സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമത്തിന് കേസെടുത്ത പൊലീസ് മൂവരെയും കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്ത് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലയച്ചു.

കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മൂവരും കാറില്‍ ഊട്ടിയിലേക്ക് പോകവെ കൗണ്ടംപാളയത്തുവെച്ച്‌ റോഡരികില്‍ നിന്നിരുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കണ്ട് പുറത്തിറങ്ങി. തുടര്‍ന്ന് യുവതിയുമായി സംസാരം വാക്തര്‍ക്കത്തിലെത്തി.

ഇതിനിടയിലാണ് ദിലീപ് എയര്‍ പിസ്റ്റള്‍ തോക്ക് ചൂണ്ടി കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചത്. ചോദ്യം ചെയ്ത നാട്ടുകാരെയും ഇവര്‍ ഭീഷണിപ്പെടുത്തി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവസമയത്ത് പ്രതികള്‍ മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.
തോക്കും കാറും പൊലീസ് പിടിച്ചെടുത്തു.