ലൈംഗിക അതിക്രമ പരാതി നൽകാൻ സ്റ്റേഷനിലെത്തിലെത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ലിംഗ പരിശോധന നടത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആലുവ പോലീസ് സ്‌റ്റേഷനിലേക്ക് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മയുടെ പ്രതിഷേധ മാർച്ച്.

ലൈംഗിക അതിക്രമ പരാതി നൽകാൻ ആലുവ പോലീസ് സ്‌റ്റേഷനിൽ എത്തിയ ട്രാൻജെൻഡറിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പോലീസ് ഉദ്യോഗസ്‌ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാർച്ച് നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിംഗമാറ്റ ശസ്‌ത്രക്രിയ സർട്ടിഫിക്കറ്റ് അംഗീകരിക്കില്ലെന്നായിരുന്നു പോലീസ് നിലപാട്. ഇതേ തുടർന്ന്, പ്രതി സ്‌ഥാനത്ത്‌ ഉള്ള വനിതാ പോലീസ് ഉദ്യോഗസ്‌ഥയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ട്രാൻസ്ജെൻഡേഴ്‌സ് കൂട്ടായ്‌മ പ്രതിഷേധം നടത്തിയത്.

ആലുവ പോലീസ് സ്‌റ്റേഷന് മുന്നിലെ പ്രതിഷേധ പ്രകടനം പോലീസ് തടഞ്ഞു.