തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം; അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് പരാതി

തിരുവനന്തപുരത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം; അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് പരാതി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ചാവടിമുക്ക് സ്വദേശി ആൽബിന് നേരെയാണ് ആക്രമണം ഉണ്ടായത്.

തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ആൽബിൻ ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആൽബിന്റെ പരാതിയിൽ ശ്രീകാര്യം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് പേർ മദ്യലഹരിയിൽ ആക്രമിച്ചുവെന്ന് ആൽബിൻ പോലീസിനോട് പറഞ്ഞു.

ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും സ്വാഭാവികമായ, വിവേചനങ്ങൾ ഇല്ലാത്ത, വേർതിരിവില്ലാത്ത, ഭദ്രമായ ജീവിതം അത്തരം വ്യക്തികൾക്കും ഉണ്ടാകണം എന്നുള്ളതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ ട്രാൻസ്ജെൻഡർ നയം പോലും നിലവിലുള്ളത്.

എന്നാൽ അന്തസ്സ്, അഭിമാനം, മാന്യത, സദാചാരബോധം തുടങ്ങിയ മൂല്യങ്ങളെ മുറുകെപ്പിടിച്ച് ജീവിക്കുന്ന പല കുടുംബങ്ങൾക്കും തന്റെ മകനോ മകളോ ഒരു ട്രാൻസ് വ്യക്തി ആണെന്ന് അറിയുമ്പോൾ ആട്ടിയോടിക്കാൻ തോന്നുന്നതും മാനസികനില തെറ്റിയെന്ന് മുദ്രകുത്തി മാനസിക ആരോഗ്യ കേന്ദ്രങ്ങളിലേക്ക് കൊണ്ടെത്തിക്കുന്നതും ഇന്ന് സ്വാഭാവികമായ ഒരു കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്.

കൂടാതെ അവർക്ക് നേരെ ആക്രമണങ്ങളും ഇപ്പോൾ പതിവ് കേസ് ആയിരിക്കുകയാണ്.