മരണത്തിലും വിട്ടു പിരിയാതെ സുഹൃത്തുക്കൾ: നാടിന് നൊമ്പരമായി കോളജ് വിദ്യാർത്ഥികളുടെ വേർപാട്

Spread the love

 

വൈക്കം: മരണത്തിലും വിട്ടു പിരിയാതെ സുഹൃത്തുക്കൾ. ഇന്നു പുലർച്ചെ ട്രെയിൻ ഇടിച്ചാണ് വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂത്തേടത്ത് വീട്ടിൽ മോഹനൻ മകൻ വൈഷ്ണവ് (21 ). എടക്കാട്ടുവയൽ പഞ്ചായത്ത്‌ അഴകത്തൂർ മൂലേടത്ത് വീട്ടിൽ വേണുഗോപലിന്റെ മകൻ ജിഷ്ണു വേണുഗോപാൽ ( 21 ) എന്നിവർ മരിച്ചത്.

video
play-sharp-fill

പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം സ്രാംകുഴികട്ടിങ്ങിനു സമീപമായിരുന്നു അപകടം.
ഇരുവരും ഒരേ കോളജിൽ പഠിക്കുന്നവരാണ്. രണ്ടു പഞ്ചായത്തിലാണ് താമസമെങ്കിലും ഉറ്റ സുഹൃത്തുക്കളാണ്. ഇവർ ഒരുമിച്ചാണ് സഞ്ചരിക്കുക.

മംഗളം കോളജ് വിദ്യാർത്ഥികളാണ് ഇവർ. ഊറ്റസുഹൃത്തുക്കളുടെ വേർപാട് താടിനെ കണ്ണീരിലാഴ്ത്തി.വടയാർ ആറ്റുവേല കാണാൻ പോകുന്നു എന്നാണ് ഇരുവരും വീട്ടിൽ പറഞ്ഞത്. ട്രെയിൻ വരുന്നതുകണ്ട് അപ്പുറത്തെ ട്രാക്കിലേക്ക് ചാടി. പിന്നിൽ നിന്നെത്തിയ ട്രയിൻ ഇടിച്ചാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.തലയോലപ്പറമ്പ് പോലീസ് എഫ് ഐ ആർ ഇട്ട് ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്‌ മാർട്ടത്തിനായി മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും.