play-sharp-fill
കടവിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

കടവിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി മരിച്ചു

സ്വന്തം ലേഖകൻ

തൊടുപുഴ: അരിക്കുഴ പാറക്കടവ് എംവിഐപി കനാലിന്റെ കടവില്‍ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. വഴിത്തല ജോസ് ഡെക്കറേഷന്‍ ഉടമ കുഴികണ്ടത്തില്‍ പരേതനായ ബിജുവിന്റെ മകന്‍ ക്രിസ്പിനാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു അപകടം. ഒന്നര മാസം മുമ്പാണ് ക്രിസ്പിന്റെ പിതാവ് ബിജു മരിച്ചത്.

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് ക്രിസ്പിന്‍. ഒഴുക്കില്‍ പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കടവില്‍ നിന്ന് 100 മീറ്ററോളം താഴെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം തൊടുപുഴ വെങ്ങല്ലൂരിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ട്രിച്ചിയില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയാണ് ക്രിസ്പിന്‍. അമ്മ: ബിന്‍സി.