നീന്തൽ പരിശീലിപ്പിക്കാൻ വനിത എസ്.ഐമാർക്കൊപ്പം പരിശീലകനും കുളത്തിൽച്ചാടി: സ്ത്രീകൾക്കൊപ്പം നീന്താനിറങ്ങിയത് പുരുഷ ട്രെയിനികൾക്ക് പരിശീലനം നൽകാതെ: പരിശീലകൻ മുങ്ങിയത് വനിതകൾക്കൊപ്പം നീന്തിത്തുടിക്കാൻ
സ്വന്തം ലേഖകൻ
തൃശൂർ: വനിതാ എസ്.ഐ ട്രെയിനികൾക്കൊപ്പം നീന്തൽകുളത്തിൽ അർധ നഗ്നനായി നീന്താനിറങ്ങിയ നീന്തൽ പരിശീലകൻ കുരുക്കിലേയ്ക്ക്. സോഷ്യൽ മീഡിയയിൽ ഇയാളുടെ ചിത്രങ്ങൾ സഹിതം പ്രചരിക്കുകകയും, വനിതാ എസ്‌ഐമാരുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത് എത്തുകയുമായിരുന്നു. വനിതാ എസ്‌ഐമാരെ നീന്തൽ പരിശീലിപ്പിക്കാൻ ഒപ്പം കുളത്തിൽച്ചാടുകയായിരുന്നു.
നീന്തൽക്കുളത്തിൽ അർധനഗ്നനായി പരിശീലകൻ നിൽക്കുന്നതു സംന്ധിച്ചു പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ ചിത്രങ്ങൾ സഹിതം അജ്ഞാതന്റെ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തായത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് നിർദേശം നൽകിയതായുളള വിവരവും പുറത്തു വന്നിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസ് അക്കാദമിയിൽ നിലവിൽ പരിശീലനത്തിന്റെ അവസാനഘട്ടത്തിലുള്ള സബ് ഇൻസ്പെക്ടർ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് അടുത്തമാസം നടക്കാനിരിക്കെയാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. പരിശീലകനായ ഉദ്യോഗസ്ഥൻ ആലപ്പുഴ പുന്നമടയിൽ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ നീന്തൽ പരിശീലനത്തിനായി ഈ ബാച്ചിനെ കൊണ്ടുപോയിരുന്നു.
സായ് വനിതാ പരിശീലകർ ഉണ്ടായിട്ടും അവരെ പുറത്തിരുത്തി പരിശീലകൻ നീന്തൽവേഷത്തിലുള്ള ട്രെയിനികൾക്കൊപ്പം കായലിൽ ഇറങ്ങിയതാണ് പരാതിക്കിടയാക്കിയത്.
വനിതാ ട്രെയിനികൾക്കൊപ്പം ചുമതലയില്ലാത്ത പരിശീലകൻ നീന്തൽക്കുളത്തിലിറങ്ങരുതെന്നാണ് ചട്ടം. നീന്തൽ പരിശീലിപ്പിക്കാനുള്ള ചുമതല ഈ ഉദ്യോഗസ്ഥനല്ല. ഒപ്പമുണ്ടായിരുന്ന പുരുഷ ട്രെയിനിമാർക്ക് പരിശീലനം നൽകാൻ അദ്ദേഹം തയ്യാറായില്ല. അക്കാദമിയിൽ തിരിച്ചെത്തി ഇവിടത്തെ നീന്തൽക്കുളത്തിലും വനിതാ ട്രെയിനികൾക്ക് പരിശീലനം നൽകുന്നത് ഈ ഉദ്യോഗസ്ഥനാണ്.
നീന്തൽ വേഷത്തിൽ ട്രെയിനികൾക്കൊപ്പം പുന്നമടക്കായലിൽ ഉദ്യോഗസ്ഥൻ നീന്തുന്ന ചിത്രങ്ങൾ പോലീസ് ഗ്രൂപ്പുകളിൽ പ്രചരിച്ചതോടെയാണ് പരാതി ഉയർന്നത്.
മുമ്പ് ഇതേ ബാച്ചിലെ വനിതാ ട്രെയിനി തുടർച്ചയായി മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതും അച്ചടക്കനടപടിയിലേക്ക് നയിച്ചിരുന്നു. ഈ വനിതാ ട്രെയിനി സസ്പെൻഷനിലാണ്. എന്നാൽ ഇതുസംബന്ധിച്ച പരാതികൾ പോലീസ് അക്കാദമിയിൽ ലഭിച്ചിട്ടില്ലെന്നും കാര്യങ്ങൾ പരിശോധിക്കുമെന്നും അക്കാദമിയുടെ ചുമതലയുള്ള ഡി.ഐ.ജി. അനൂപ് കുരുവിള ജോൺ പറഞ്ഞു.