ട്രെയിനില്‍ സീറ്റിലിരുന്ന് ഉറങ്ങിയ വൃദ്ധയുടെ രണ്ടര പവൻ സ്വർണമാല കവർന്ന് കള്ളൻ ; സ്വർണ്ണം പണയം വെച്ച പണത്തിനു ഭക്ഷണവും കഴിച്ച് പച്ചക്കറിയും വാങ്ങി വന്ന കള്ളനെ കൈയോടെ പൊക്കി പൊലീസ്

Spread the love

 

ആലുവ: ട്രെയിനില്‍ സീറ്റിലിരുന്ന് ഉറങ്ങുകയായിരുന്ന വൃദ്ധയുടെ രണ്ടര പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെട്ടയാളെ റെയില്‍വേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) മണിക്കൂറുകള്‍ക്കകം പിടികൂടി.കോട്ടയം-നിലമ്ബൂർ ട്രെയിൻ ആലുവ സ്റ്റേഷൻ വിടുന്നതിനിടെയില്‍ ഇന്നലെ രാവിലെ 7.50നാണ് സംഭവം. സംഭവം നടന്നത്.

 

ആലുവ കുന്നത്തേരി എസ്‌എൻഡിപി റോഡില്‍ മോളത്ത് പറമ്ബില്‍ ജിബിൻ ഗോപാലകൃഷ്ണൻ (36)നെയാണ് തായിക്കാട്ടുകര മാന്ത്രക്കല്‍ ഭാഗത്തുനിന്നും പിടികൂടിയത്. ആലുവ ആർപിഎഫ് ഇൻസ്പെക്ടർ മനോജ്കുമാർ ഒതോയത്തിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിന്തുടർന്ന് വലയിലാക്കിയത്. നിലമ്ബൂരിലേക്ക് പോകുന്ന മുൻഭാഗത്തെ ജനറല്‍ കമ്ബാർട്ടുമെന്‍റില്‍

 

ഇരുന്നിരുന്ന കോട്ടയം വെള്ളൂർ മാവെല്ലൂർ നമയത്ത് ദേശം എസ് സ്ക്വയറില്‍ ശ്യാമള (70)യുടെ കഴുത്തില്‍ നിന്നാണ് മാല പൊട്ടിച്ചത്. ആലുവ സ്റ്റേഷൻ വിടുന്നതിനിടെ മൂന്നാം നമ്ബർ പ്ളാറ്റ് ഫോമില്‍ നിന്ന പ്രതി ചാടി കയറി മാല പൊട്ടിച്ച്‌ ചാടി ഇറങ്ങുകയാണ് ചെയ്തത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group