യുപിഎ സർക്കാരിന് ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ കയ്യില്‍ കിട്ടിയെങ്കിലും പത്തു വർഷത്തിനകം പ്രവർത്തനരഹിതമാക്കി , ഇന്ത്യയെ മാറ്റാൻ മോദി സര്‍ക്കാരിനു കഴിഞ്ഞു , പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ ധവളപത്രം 

യുപിഎ സർക്കാരിന് ആരോഗ്യകരമായ സമ്പദ് വ്യവസ്ഥ കയ്യില്‍ കിട്ടിയെങ്കിലും പത്തു വർഷത്തിനകം പ്രവർത്തനരഹിതമാക്കി , ഇന്ത്യയെ മാറ്റാൻ മോദി സര്‍ക്കാരിനു കഴിഞ്ഞു , പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിന്റെ ധവളപത്രം 

Spread the love

 

ന്യൂഡൽഹി : ഘടനാപരമായി ദുർബലമായ സമ്പത്ത് വ്യവസ്ഥയും, നൈരാശ്യത്തിന്റെ അന്തരീക്ഷവുമാണ് 2014 ല്‍ യുപിഎ പുറത്തു പോകുമ്പോൾ അവശേഷിപ്പിച്ചതെന്നും കേന്ദ്രസർക്കാർ പാർലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ കുറ്റപ്പെടുത്തി. നഷ്ടപ്പെട്ട ഒരു പതിറ്റാണ്ടെന്നും യുപിഎ ഭരണകാലത്തെ ബിജെപി സർക്കാർ വിശേഷിപ്പിച്ചു.

 

യുപിഎയുടെ പത്തു വർഷത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള പത്തുവർഷത്തെയും താരതമ്യം ചെയ്തുള്ള ധവളപത്രത്തിലാണ് കേന്ദ്രത്തിന്റെ കുറ്റപ്പെടുത്തല്‍. പൊതു ധനകാര്യം ദുരുപയോഗം ചെയ്യുകയും ഹ്രസ്വദൃഷ്ടിയോടെ കൈകാര്യം ചെയ്യുകയുമാണ് യുപിഎ സർക്കാർ ചെയ്തത്. ഇതു രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നു.

 

ഇതു രാജ്യത്തിന്റെ സമ്ബദ്‌വ്യവസ്ഥയെ തുരങ്കം വയ്ക്കുന്ന സമീപനമായിരുന്നുവെന്നു പാർലമെന്റില്‍ അവതരിപ്പിച്ച ധവളപത്രത്തില്‍ ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു.2004ല്‍ യുപിഎ സർക്കാർ പ്രവർത്തനം തുടങ്ങുമ്ബോള്‍ സമ്ബദ്വ്യവസ്ഥ എട്ടു ശതമാനത്തിനു മുകളിലായിരുന്നു വളർച്ച. വ്യവസായ, സേവന മേഖലകളിലെ വളർച്ച ഏഴു ശതമാനത്തിനു മുകളിലും കാർഷിക മേഖലയിലെ വളർച്ച ഒമ്ബതു ശതമാനത്തിനു മുകളിലുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സാമ്ബത്തിക കെടുകാര്യസ്ഥതയും സാമ്ബത്തിക അച്ചടക്കമില്ലായ്മയും വ്യാപകമായ അഴിമതിയും യുപിഎ സർക്കാരിലുണ്ടായിരുന്നുവെന്നും ധവളപത്രത്തില്‍ കുറ്റപ്പെടുത്തുന്നു. ഭരണനേട്ടങ്ങള്‍ എണ്ണിപറഞ്ഞാണ് കേന്ദ്രസർക്കാർ ധവളപത്രം അവതരിപ്പിച്ചത്. 59 പേജുള്ള ധവളപത്രത്തില്‍ ആദ്യത്തെ 25 പേജുകളിലും യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തുന്നുണ്ട്.

 

 

യുപിഎ സർക്കാർ ദീർഘവീക്ഷണമില്ലാതെ സമ്ബദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തതാണ് രാജ്യത്തെ പിന്നോട്ടടിച്ചത്. എന്നാല്‍ പത്തുവർഷം കൊണ്ടു ലോകത്തെ ഏറ്റവും വലിയ സമ്ബദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ മോദി സർക്കാരിനു കഴിഞ്ഞു. സാമ്ബത്തികരംഗത്തു വലിയ കുതിച്ചുച്ചാട്ടം നടത്താനും ലോകം ശ്രദ്ധിച്ച പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനും മോദി സർക്കാരിനായി.