ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര പിഴയായി ലഭിച്ചത് കോടികൾ : ഏറ്റവും കൂടുതൽ പിഴയിടാക്കിയത് ടി.ടി.ഇ ഗാലന്തെ: ക്വാഷ് അവാർഡ് നൽകി അനുമോദിച്ച് സെൻട്രൽ റെയിൽവേ
സ്വന്തം ലേഖകൻ
മുംബൈ: കഴിഞ്ഞ വർഷം ടിക്കറ്റില്ലാതെ യാത്ര ചെയ്തവരിൽ നിന്നും സെൻട്രൽ റെയിൽവേയിലെ ടി.ടി.ഇമാർ പിഴയായി ഈടാക്കിയത് കോടികൾ. ഫ്‌ളയിങ് സ്‌ക്വാഡ് അംഗമായ എസ്.ബി. ഗാലന്തെ എന്ന ടിക്കറ്റ് പരിശോധകൻ ഈടാക്കിയത് ഒന്നരക്കോടി രൂപ.
22,680 പേരിൽ നിന്നാണ് ഗാലന്തെ ഈ തുക പിഴയീടാക്കിയത്. സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ ഏറ്റവും കൂടുതൽ വരുമാനം സമ്മാനിച്ച ടി.ടി.ഇയാണ് ഇദ്ദേഹം. സെൻട്രൽ റെയിൽവേയിലെ മറ്റ് മൂന്ന് ടി.ടി.ഇമാർ കൂടി ഒരു കോടിയിലേറെ തുക കഴിഞ്ഞ വർഷം പിഴയീടാക്കിയെന്ന് അധികൃതർ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റെയിൽവേക്ക് മികച്ച വരുമാനം നേടിക്കൊടുത്ത ടി.ടി.ഇമാരെ ജനറൽ മാനേജർ ക്വാഷ് അവാർഡ് നൽകി അനുമോദിച്ചതായി ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ പറഞ്ഞു.
2019ൽ സെൻട്രൽ റെയിൽവേക്ക് പിഴയിനത്തിൽ 192.51 കോടി രൂപയാണ് പിഴയിനത്തിൽ വരുമാനം ലഭിച്ചത്. 2018ൽ ഇത് 168.3 കോടിയായിരുന്നു.
Third Eye News Live
0