play-sharp-fill
കേരളം അമിത് ഷാ ഭരിക്കുന്നു പിണറായി വിജയനിലൂടെ ; മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

കേരളം അമിത് ഷാ ഭരിക്കുന്നു പിണറായി വിജയനിലൂടെ ; മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത കോൺഗ്രസ് പ്രവർത്തകനെതിരെ കേസെടുത്തു

സ്വന്തം ലേഖകൻ

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച കോൺഗ്രസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ ഫോട്ടോ മോർഫ് ചെയ്ത് അധിക്ഷേപിക്കുന്ന തരത്തിൽ പ്രചരിപ്പിച്ചതിനാണ് കേസ്. കോഴിക്കോട് എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ രായൻകണ്ടിയിൽ നിഷാദ് എന്ന കോൺഗ്രസ് പ്രവർത്തകനെതിരെയാണ് കൊടുവളളി പൊലീസ് കേസെടുത്തിരിക്കുന്നത്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചിത്രത്തിൽ പിണറായി വിജയന്റെ തല മാത്രം എഡിറ്റ് ചെയ്ത് കയറ്റുകയായിരുന്നു.ശേഷം മോർഫ് ചെയ്ത ആ ചിത്രം ‘കേരളം അമിത് ഷാ ഭരിക്കുന്നു പിണറായി വിജയനിലൂടെ, ഇരട്ട സംഘി പിണറായി’എന്നിങ്ങനെയുളള വാചകത്തോടുകൂടിയാണ് സോഷ്യൽ മീഡിയകൾ വഴി പ്രചരിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഗീത് എളേറ്റിൽ എന്ന് പേരുളള വാട്സ്ആപ്പ് ഗ്രൂപ്പിലാണ് നിഷാദ് മുഖ്യമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രവും അതിനൊപ്പമുളള കുറിപ്പും ഷെയർ ചെയ്തിരിക്കുന്നത്.വാട്സ്ഗ്രൂപ്പിൽ വന്ന ചിത്രത്തിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് മുഖ്യമന്ത്രിക്ക് മുന്നിൽ പരാതി ലഭിച്ചത്. ഈ പരാതി മുഖ്യമന്ത്രി അന്വേഷണത്തിനായി ഡിജിപി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് കോൺഗ്രസ് പ്രവർത്തകനായ നിഷാദിനെതിരെ കേസെടുത്തത്. ഐപിസി 120 പ്രകാരമാണ് കേസ്. കോടതിയുടെ അനുമതിയോടെയാണ് കേസെടുത്തിരിക്കുന്നത്.