video
play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കിൽ അറ്റകുറ്റപ്പണി ; ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കിൽ അറ്റകുറ്റപ്പണി ; ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

 

സ്വന്തം ലേഖിക

തൃശൂർ: എറണാകുളം-വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി.

കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ(56605) തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂർ-കണ്ണൂർ പാസഞ്ചർ(56603) ചൊവ്വ, ബുധൻ, ശനി, ഞായർ ദിവസങ്ങളിലും തൃശൂരിനും ഷൊർണൂരിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ഗുരുവായൂർ പാസഞ്ചർ(56376) തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലും, പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂർ-എറണാകുളം പാസഞ്ചർ(56371) ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലും ഗുരുവായൂരിനും തൃശൂരിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും.

എറണാകുളം-പുന ദ്വൈവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്(22149) ചൊവ്വാഴ്ച തൃശൂരിലും 17ന് പുതുക്കാട്ടും ഒരു മണിക്കൂർ 20 മിനിറ്റും 24ന് ഇടപ്പള്ളിയിൽ 55 മിനിറ്റും നിർത്തിയിടും. തിരുവനന്തപുരം-ഹസ്‌റത്ത് നിസാമുദ്ദീൻ പ്രതിവാര എക്‌സ്പ്രസ് (22655) ബുധനാഴ്ച ഒരു മണിക്കൂർ 20 മിനിറ്റ് ഒല്ലൂരിലും 18 ന് പുതുക്കാട്ടും നിയന്ത്രണമേർപ്പെടുത്തും. 25ന് എറണാകുളം ജംഗ്ഷനിൽ 50 മിനിറ്റ് നിർത്തിയിടും.

ചെന്നൈ-എഗ്മോർ ഗുരുവായൂർ എക്‌സ്പ്രസ്(16127) ബുധനാഴ്ച ഒരു മണിക്കൂർ 50 മിനിറ്റ് ചേർത്തലയിൽ നിർത്തിയിടും. 14, 15 തീയതികളിൽ ഒരു മണിക്കൂർ 30 മിനിറ്റ് തൃശൂരിലും 16, 17 തീയതികളിൽ ഒരു മണിക്കൂർ 20 മിനിറ്റ് ഒല്ലൂരിലും 21, 22 തീയതികളിൽ ഒരു മണിക്കൂർ 50 മിനിറ്റ് ആലുവയിലും 23, 24 തീയതികളിൽ ഒരു മണിക്കൂർ 35 മിനിറ്റ് കളമശേരിയിലും നിർത്തിയിടും.

തിരുവനന്തപുരം-ഹസ്‌റത്ത് നിസാമുദ്ദീൻ പ്രതിവര എക്‌സ്പ്രസ് ശനിയാഴ്ച ഒരു മണിക്കൂർ 10 മിനിറ്റ് ഒല്ലൂരിൽ നിർത്തിയിടും. 21ന് ആലുവയിലോ കളമശേരിയിലോ 50 മിനിറ്റ് നിർത്തിയിടും. കൊച്ചുവേളി-ലോക്മാന്യതിലക് ദ്വൈവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 16ന് ഒരു മണിക്കൂർ 20 മിനിറ്റ് പുതുക്കാട്ടും 23ന് 55 മിനിറ്റ് ഇടപ്പള്ളിയിലും 28ന് 50 മിനിറ്റ് എറണാകുളത്തും നിർത്തിയിടും.

Tags :