
തിരൂർ : മലപ്പുറത്ത് തിരൂരിൽ തീവണ്ടിക്കുനേരേ കല്ലേറ്. യാത്രക്കാരനായ താനൂർ സ്വദേശി ബാബുവിന് കൈക്ക് സാരമായി പരിക്കേറ്റു. എക്സിക്യുട്ടീവ് എക്സ്പ്രസിൽ വെള്ളിയാഴ്‌ച രാത്രി ഒൻപതോടെയാണു സംഭവം.
വണ്ടി തിരൂർ വിട്ട് തുമരക്കാവ് എത്തിയതോടെയാണ് കല്ലേറുണ്ടായത്. വനിതാ കംപാർട്ട്‌മെന്റിനു തൊട്ടടുത്തുള്ള കോച്ചിനു നേരേയായിരുന്നു കല്ലേറ്.
വാതിലിൽ തട്ടിയശേഷം കല്ല് ബാബുവിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. പട്ടാമ്പിയിൽനിന്ന് കയറിയതായിരുന്നു ബാബു. ആർപിഎഫിൽ പരാതിപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group