play-sharp-fill
യാത്രക്കാരനെ   ട്രയിനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യാത്രക്കാരനെ ട്രയിനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

കൊച്ചി :യാത്രക്കാരന്‍ ട്രെയ്നില്‍ തൂങ്ങി മരിച്ച നിലയില്‍. കോയമ്ബത്തൂര്‍ -ഷൊര്‍ണ്ണൂര്‍ മെമുവിലാണ് യാത്രക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ശുചിമുറിയില്‍ മരിച്ച നിലയിലായിരുന്നു. ഉച്ചയ്ക്ക് പറളി സ്റ്റേഷനില്‍ എത്തിയപ്പോള്‍ യാത്രക്കാരും ഗാര്‍ഡും ചേര്‍ന്ന് സ്റ്റേഷന്‍ ഓഫീസറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പറളി സ്റ്റേഷനില്‍ പിടിച്ചിടുകയും ആര്‍പിഎഫിനെ വിവരം അറിയിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആര്‍പിഎഫ് എത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.തമിഴ്നാട് സ്വദേശിയാണെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.