
ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു ; സംഭവം കോട്ടയം കാരിത്താസ് ലെവൽ ക്രോസിന് സമീപം
സ്വന്തം ലേഖകൻ
ഏറ്റുമാനൂർ : ട്രെയിനിന്റെ അടിയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ് മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി വാഴൂർ വീട്ടിൽ ബിബിൻ ചന്ദ്രനാണ് (45) മരിച്ചത്. വ്യാഴാഴ്ച ഏഴ് മണിയോടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് ഇയാളെ കാരിത്താസ് റെയിൽവേ ലെവൽ ക്രോസിന് സമീപം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്.
ഇതേതുടർന്ന് പ്രദേശവാസികൾ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശേഷം ഏറ്റുമാനൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സ്വദേശിയായ ബിബിൻ ഏറ്റുമാനൂർ ഓണംതുരുത്തിൽ ഭാര്യയുടെ വീട്ടിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ ഇതുവരെ മരണ കാരണം വ്യക്തമല്ല. ഏറ്റുമാനൂർ പോലീസ് കേസ് എടുത്തു.
Third Eye News Live
0
Tags :