play-sharp-fill
മത്സരത്തിന്റെ ക്ഷീണത്തിൽ ട്രെയിൽ കിടന്ന് മയങ്ങി; സ്വകാര്യ ഭാഗങ്ങളിൽ തലോടലേറ്റതോടെ ഞെട്ടിയെഴുന്നേറ്റു; പെൺകുട്ടി ബഹളം വച്ചതോടെ കരഞ്ഞ് കാല് പിടിച്ച് രക്ഷപെടാൻ ശ്രമം: സ്ഥിരം ഞരമ്പ് രോഗിയായ ഹാഷിക്ക് പതിമൂന്ന് പെൺകുട്ടികളെ അക്രമിച്ച പ്രതി

മത്സരത്തിന്റെ ക്ഷീണത്തിൽ ട്രെയിൽ കിടന്ന് മയങ്ങി; സ്വകാര്യ ഭാഗങ്ങളിൽ തലോടലേറ്റതോടെ ഞെട്ടിയെഴുന്നേറ്റു; പെൺകുട്ടി ബഹളം വച്ചതോടെ കരഞ്ഞ് കാല് പിടിച്ച് രക്ഷപെടാൻ ശ്രമം: സ്ഥിരം ഞരമ്പ് രോഗിയായ ഹാഷിക്ക് പതിമൂന്ന് പെൺകുട്ടികളെ അക്രമിച്ച പ്രതി

ക്രൈം ഡെസ്ക്

കോട്ടയം: ദേശീയ തല മത്സരത്തിൽ പങ്കെടുത്ത് , ദിവസങ്ങളോളം ട്രെയിൻ യാത്ര ചെയ്ത് ക്ഷീണിച്ചതിനെ തുടർന്ന് മയക്കത്തിലായിരുന്നു നാളെ രാജ്യത്തിന്റെ അഭിമാനമാകേണ്ടിയിരുന്ന ആ പെൺകുട്ടി.
ഉത്തരേന്ത്യയിലെ ദിവസങ്ങളോളം നീണ്ടു നിന്ന മത്സരത്തിന്റെ ക്ഷീണത്തിൽ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുകയായിരുന്നു ആ പെൺകുട്ടി.
കൂട്ടുകാരെല്ലാം എറണാകുളത്ത് യാത്ര അവസാനിപ്പിച്ചിരുന്നു. നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ തനിച്ച് കിടക്കുന്ന പെൺകുട്ടിയെ ലക്ഷ്യമിട്ടാണ് ആ പ്രതി എത്തിയതും. ശരീരത്തിൽ പ്രതി കടന്ന് പിടിച്ചതോടെ പെൺകുട്ടി ഞെട്ടി എണീറ്റു. ഈ സമയം മുന്നിൽ നിൽക്കുകയായിരുന്നു ഹാഷിക്. ഭയന്ന് പോയ പെൺകുട്ടി നില വിളിച്ചു. നിലവിളി കേട്ട് യാത്രക്കാർ ഓടിക്കൂടി. പ്രതിയെ പിടികൂടി. ടി ടി എത്തി തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടെ ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ എത്തി. ട്രെയിൻ സ്റ്റേഷനിൽ വേഗം കുറച്ചതും , പ്രതി അതി വേഗം ചാടി രക്ഷപെട്ടു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ റെയിൽ വേ പൊലീസ് തിങ്കളാഴ്ച പ്രതിയെ പിടികൂടി. തൃശൂർ അഴീക്കോട് പട്ടാണിത്തറയിൽ ഹാഷിക് (37)നെയാണ് റെയിൽവേ എസ്.ഐ ബിൻസ് ജോസഫിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പെൺകുട്ടികളെ കടന്ന് പിടിച്ചതിന് പതിനഞ്ചോളം കേസുകൾ ഹാഷിക്കിന്റെ പേരിൽ നിലവിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 16 ന് ശനിയാഴ്ച വെരാവൽ – തിരുവനന്തപുരം വെരാവൽ എക്സ് പ്രസിന്റെ സ്ളിപ്പർ കോച്ചിലായിരുന്നു സംഭവം.
ദേശീയ തലത്തിലെ മത്സരത്തിന് ശേഷം കായിക താരമായ പെൺകുട്ടി വീട്ടിലേയ്‌ക്ക് മടങ്ങുകയായിരുന്നു. ഈ സമയം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേയ്‌ക്ക് പോകുന്നതിനായാണ് ഹാഷിക് ട്രെയിനിൽ കയറിയത്. കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടി ബഹളം വച്ചതോടെ യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടി. ടി.ടി.ഇ എത്തി ഇയാളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനിടെ, ട്രെയിൻ മാവേലിക്കര സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതി രക്ഷപെടുകയായിരുന്നു. ഇതിനിടെ കൊല്ലത്ത് ഇറങ്ങിയ പെൺകുട്ടി ഇവിടെ റെയിൽവേ പൊലീസിന് പരാതി നൽകി. പരാതി കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൈമാറി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. എ.എസ്.ഐ കുര്യൻ, സി.പി.ഒ സുരേഷ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.