play-sharp-fill
കൊറോണ വൈറസ്: ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ട്രെയിനുകൾ ആദ്യം നിർത്തുന്ന സ്‌റ്റേഷനിൽ തന്നെ പരിശോധിക്കും: സ്റ്റേഷൻ ഓഫീസർമാരുടെ സേവനം ഇനി മുഴുവൻ സമയവും

കൊറോണ വൈറസ്: ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ട്രെയിനുകൾ ആദ്യം നിർത്തുന്ന സ്‌റ്റേഷനിൽ തന്നെ പരിശോധിക്കും: സ്റ്റേഷൻ ഓഫീസർമാരുടെ സേവനം ഇനി മുഴുവൻ സമയവും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലെത്തുന്ന ട്രെയിനുകൾ സംസ്ഥാനത്ത് ആദ്യം നിർത്തുന്ന സ്‌റ്റേഷനിൽ തന്നെ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പുമായി ചേർന്ന് കേരള പോലീസ് ഈ പറയുന്ന റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തും. പാറശ്ശാല, ആര്യങ്കാവ്, വാളയാർ, മീനാക്ഷിപുരം, മാഹി, മഞ്ചേശ്വരം സ്റ്റേഷനുകളിലാണ് പരിശോധന.

 

ഒരു പൊലീസ് ഉദ്യോഗസ്ഥൻ, ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ, ഒരു ഹെൽത്ത് വോളന്റിയർ എന്നിവരടങ്ങുന്ന ടീം ഒരു ട്രെയിനിലെ രണ്ടു ബോഗികൾ വീതം പരിശോധിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ഓഫീസർമാരുടെ സേവനം മുഴുവൻ സമയവും ഉറപ്പാക്കും. റെയിൽവേ സ്റ്റേഷനിലും കഴിയുന്നത്ര ട്രെയിനുകളിലും അനൗൺസ്മെന്റെ സൗകര്യവും ്ഏർപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെ അതിർത്തി കടന്നുവരുന്ന വാഹനങ്ങളെയും പരിശോധിക്കും. വാഹനങ്ങൾ പരിശോധിക്കുന്ന കേന്ദ്രങ്ങൾ ഇവയാണ്, കളിയിക്കാവിള, ആറ്റുപുറം, അമരവിള (തിരുവനന്തപുരം), ആര്യങ്കാവ്, കോട്ടവാസൽ (കൊല്ലം), കുമളി, ബോഡിമെട്ട്, കമ്ബംമെട്ട്, ചിന്നാർ (ഇടുക്കി), മലക്കപ്പാറ (തൃശൂർ), വാളയാർ, ഗോവിന്ദപുരം, മീനാക്ഷിപുരം, ഗോപാലപുരം, വേലന്താവളം, നടുപ്പൂണി, ആനക്കെട്ടി (പാലക്കാട്),

 

വഴിക്കടവ് (മലപ്പുറം), മാഹി (കോഴിക്കോട്), മുത്തങ്ങ, കാട്ടിക്കുളം, തോൽപ്പെട്ടി, തോളാടി, ബാവലി, പഴൂർ, പാട്ടവയൽ, താളൂർ (വയനാട്), മാക്കൂട്ടം, മാഹിപ്പാലം (കണ്ണൂർ), തലപ്പാടി, വാമഞ്ചൂർ, അഥൂർ, പെർള, ചെമ്‌ബേരി, മണിമൂല(കാസർഗോഡ്). ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് പരിശോധന നടത്തണം.

 

ഒരു ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ എല്ലാ ആളുകളെയും പരിശോധിക്കും. ആരോഗ്യപ്രവർത്തകരും പ്രാദേശിക വോളണ്ടിയർമാരും ഉണ്ടാകും. ഇക്കാര്യത്തിൽ എല്ലാവരും സഹകരിക്കണം. ആരെയും ബുദ്ധിമുട്ടിക്കാനല്ല, നാടിന്റെ സുരക്ഷയ്ക്ക് ഇതാവശ്യമാണെന്ന് മനസിലാക്കണം. കടലിലൂടെ യാത്രക്കാർ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ജില്ലാ പൊലീസ് മേധാവിമാർ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി.