യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിങ്കളാഴ്ച മുതൽ ട്രെയിൻ സമയത്തിന് മാറ്റം

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ യാത്രയ്ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതൽ ഡിസംബർ ഒന്നുവരെയാണ് നിയന്ത്രണം.

അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ ഒരു മണിക്കൂർ വൈകിയാവും പുറപ്പെടുക. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും, അമൃത അര മണിക്കൂറും, വേരാവൽ എക്‌സ്പ്രസ് 1.50 മണിക്കൂറും വൈകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി 15 മിനിറ്റ് വൈകും. ശ്രീഗംഗാനഗർ 1.50 മണിക്കൂറും, ഹൈദരാബാദ് സ്‌പെഷ്യൽ ഒന്നേകാൽ മണിക്കൂറും വൈകിയാവും യാത്ര തുടങ്ങുക. എറണാകുളത്തേക്കുള്ള പാട്‌ന എക്‌സ്പ്രസ് ഒന്നേകാൽ മണിക്കൂറും, നാഗർകോവിലിലേക്കുള്ള ഗാന്ധിധാം 1.50 മണിക്കൂറും വൈകി ആയിരിക്കും ഓടുക.