video
play-sharp-fill
ട്രെയിൻ ഗതാഗത നിയന്ത്രണം ; സംസ്ഥാനത്ത് പാളത്തിന്റെ അറ്റകുറ്റപണിയെ തുടർന്ന് ഡിസംബർ ഒൻപത് വരെ ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

ട്രെയിൻ ഗതാഗത നിയന്ത്രണം ; സംസ്ഥാനത്ത് പാളത്തിന്റെ അറ്റകുറ്റപണിയെ തുടർന്ന് ഡിസംബർ ഒൻപത് വരെ ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ ഒൻപത് വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു.ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബർ ഒൻപത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്.

പാളത്തിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ട്രെയിൻ നമ്പർ 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ശനിയാഴ്ചമുതൽ കോട്ടയംവഴിയാണ് ഓടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളം ടൗണിൽ നിർത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നവംബർ 21, 28, ഡിസംബർ അഞ്ച് തീയതികളിൽ ട്രെയിൻ ആലപ്പുഴവഴിതന്നെ ഓടും.

ട്രെയിൻ നമ്പർ 12432 നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസും കോട്ടയംവഴിയാണ് ഓടുക. നിസാമുദ്ദീനിൽനിന്ന് നവംബർ 17, 20, 24, 25, 27, ഡിസംബർ ഒന്ന്, നാല്, എട്ട് തീയതികളിൽ പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനുശേഷം കോട്ടയത്തും നിർത്തും.

വഴിമാറ്റിവിടുന്ന മറ്റൊരു ട്രെയിൻ നമ്പർ 22207 എം.ജി.ആർ. ചെന്നൈ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്. ചെന്നൈയിൽനിന്ന് നവംബർ 19, 22, 26, 29, ഡിസംബർ മൂന്ന്, ആറ് തീയതികളിൽ യാത്രതിരിക്കുന്ന ട്രെയിനിന് എറണാകുളം ടൗൺ, കോട്ടയം, ചെങ്ങന്നൂർ, കായംകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Tags :