
സ്വന്തം ലേഖിക
കോഴിക്കോട്: എലത്തൂര്‍ തീവയ്‌പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു.
ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ലെന്നും മൂന്ന് പേരുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് പേരുടെ മരണത്തില്‍ പങ്കുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ നേരത്തെ കൊലക്കുറ്റം ചുമത്തിയിരുന്നു.
മട്ടന്നൂര്‍ വരുവാക്കുണ്ട് സ്വദേശിയായ കെ.പി നൗഫീഖ്, മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, സഹോദരീപുത്രി സെഹ്റ ബത്തൂല്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്.
ഇവര്‍ക്ക് പൊള്ളലേറ്റിട്ടില്ല. അപകടത്തെത്തുടര്‍ന്നുള്ള രക്തസ്രാവവും തലയ്‌ക്കേറ്റ ക്ഷതവുമാണ് മരണ കാരണം.
തീപിടിത്തം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ട്രെയിനില്‍ യാത്രക്കാര്‍ക്കുമേല്‍ പെട്രോളൊഴിച്ച് തീവച്ചത് തന്റെ തോന്നലിന്റെ പുറത്താണെന്നായിരുന്നു പ്രതി ഇന്നലെ മൊഴി നല്‍കിയത്.
എന്നാല്‍ ഇത് അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. സംഭവത്തിന് പിന്നില്‍ തീവ്രവാദമാണോയെന്നാണ് പരിശോധിക്കുന്നത്. സംഭവത്തിന് പിന്നില്‍ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നാണ് എന്‍ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.