video
play-sharp-fill
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പാത ഇരട്ടിപ്പിക്കലിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: വാരാണസി-അലഹാബാദ് സിറ്റി മേഖലയില്‍ പാത ഇരട്ടിപ്പിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്ന് റെയില്‍വേ അറിയിച്ചു. നാളെ (31 ന് ) യാത്ര ആരംഭിക്കേണ്ട എറണാകുളം-പറ്റ്‌ന (16359) എക്‌സ്പ്രസും സെപ്റ്റംബര്‍ മൂന്നിന് പറ്റ്‌നയില്‍ നിന്ന് യാത്ര ആരംഭിക്കേണ്ട പറ്റ്‌ന-എറണാകുളം എക്‌സ്പ്രസും (16360) അലഹാബാദ്, ഛീക്കോയ്, മുഗള്‍സരായ് സ്‌റ്റേഷനുകള്‍ വഴിയാകും സര്‍വീസ് നടത്തുക.

തുഗ്ലക്കാബാദ്-പല്‍വാല്‍ സെക്ഷനില്‍ ബല്ലഭാഗഢ് റയില്‍വേ സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ വിവിധ തീവണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, നാല്, ആറ് തീയതികളില്‍ സര്‍വീസ് നടത്തേണ്ട എറണാകുളം-നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12617), മൂന്നിനുള്ള തിരുവനന്തപുരം-നിസാമുദ്ദീന്‍ സ്വര്‍ണജയന്തി എക്‌സ്പ്രസ് (12643), നാലിനുള്ള തിരുവനന്തപുരംനിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22633), കന്യാകുമാരി-നിസാമുദ്ദീന്‍ തിരുക്കുറല്‍ എക്‌സ്പ്രസ് (12641), നാല്, ആറ്്, ഏഴ്, ഒമ്പത് തീയതികളില്‍ സര്‍വീസ് നടത്തേണ്ട നിസാമുദ്ദീന്‍-എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618), ആറിനുള്ള നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണജയന്തി എക്‌സ്പ്രസ് (12644), നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22634), ഏഴിനുള്ള നിസാമുദ്ദീന്‍കന്യാകുമാരി തിരുക്കുറല്‍ എക്‌സ്പ്രസ് (12642) എന്നിവ പൂര്‍ണമായും റദ്ദാക്കി.

സെപ്റ്റംബര്‍ മൂന്നിനും ആറിനും തിരുവനന്തപുരത്തുനിന്ന് യാത്ര ആരംഭിക്കേണ്ട തിരുവനന്തപുരംനിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431), എട്ടിന് നിസാമുദ്ദീനില്‍നിന്ന് സര്‍വീസ് ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് (12432) എന്നിവ മധുര, ആല്‍വാര്‍, റെവാരി, ന്യൂഡല്‍ഹി വഴിയായിരിക്കും ഓടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സെപ്റ്റംബര്‍ ആറിന് രാവിലെ 10.05ന് യാത്ര ആരംഭിക്കേണ്ട നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (22656) മൂന്നുമണിക്കൂര്‍ വൈകിയായിരിക്കും സര്‍വീസ് തുടങ്ങുക. എട്ടിന് രാവിലെ 05.55നു പോകേണ്ട അമൃത്‌സര്‍-കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് (12484) ദൂദിയ റെയില്‍വേ സ്‌റ്റേഷനില്‍ അരമണിക്കൂര്‍ പിടിച്ചിടും. വെള്ളിയാഴ്ച പുറപ്പെടേണ്ട ഗാന്ധിധാം-നാഗര്‍കോവില്‍ എക്‌സ്പ്രസ് (16335 ), കൊച്ചുവേളി-ഡെഹ്‌റാഡൂണ്‍ എക്‌സ്പ്രസ് (22659), എറണാകുളം-ഓഖ എക്‌സ്പ്രസ് (16338) മംഗളൂരു-മഡ്ഗാവ് ഇന്റര്‍സിറ്റി (22636), മഡ്ഗാവ് -മംഗളൂരു എക്‌സ്പ്രസ് (22635), മംഗളൂരു-മഡ്ഗാവ് പാസഞ്ചര്‍ (56640), മഡ്ഗാവ് – മംഗളൂരു പാസഞ്ചര്‍ (56641), തിങ്കളാഴ്ച പുറപ്പെടേണ്ട ഓഖ-എറണാകുളം എക്‌സ്പ്രസ് (16337), ഡെഹ്‌റാഡൂണ്‍-കൊച്ചുവേളി എക്‌സ്പ്രസ് (22660) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

അതേസമയം കൊങ്കൺ പാതയിൽ ഇന്ന് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചേക്കും. ഇന്ന് എറണാകുളത്തിനും മംഗളൂരുവിനും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്തും. രാവിലെ 10.50 ന് എറണാകുളത്തു നിന്ന് പുറപ്പെടുന്ന ട്രെയിൻ ഏഴ് മണിക്ക് മംഗലൂരുവിൽ എത്തിച്ചേരും. യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് റെയിൽവെയുടെ തീരുമാനം. ഇന്നത്തെ കൊച്ചുവേളി നേത്രാവതി ലോകമാന്യതിലക് എക്സ്പ്രസിൻ്റെ സർവ്വീസിൽ മാറ്റമില്ല .