ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ
ഹൈദരാബാദ്: റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയടിച്ചു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ. ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹുന്ദ്രി ഇന്റർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
സിഗ്നൽ പ്രശ്‌നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയതായി റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു.
Third Eye News Live
0
Tags :