video
play-sharp-fill
കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ 19 കാരിക്ക് ദാരുണാന്ത്യം

കൈ കഴുകുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലിരിക്കെ 19 കാരിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ട്രെയിനിൽ നിന്ന് വീണ് 19 കാരിക്ക് ദാരുണാന്ത്യം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വർക്കല ഇടവ കാപ്പിൽ മൂന്നുമൂല വീട്ടിൽ രേവതി (19) ആണ് ഇന്ന് രാവിലെ 8.30 മണിയോടെ മരിച്ചത്. പെൺകുട്ടി കൈ കഴുകുന്നതിനിടെ പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.

ജൂലൈ 29 ന് വൈകിട്ട് 4.15 ന് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. പോർബന്തർ കൊച്ചുവേളി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോൾ പരവൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൈ കഴുകുന്നതിനിടെ പെൺകുട്ടി പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് രക്ഷിക്കാൻ ശ്രമിച്ച കൊല്ലം വാടി സ്വദേശി സൂരജ് പൊലീസിന് മൊഴി നല്കിയിരുന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു.