
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ ഈ മാസം നടക്കുന്ന അറ്റകുറ്റപ്പണികള്‍ കാരണം ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. ചിലത് വഴിതിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍12695 ഡോ.എം.ജി.ആര് ചെന്നൈ സെന്‍ട്രല്‍- തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്ര്പസ്: ഇന്നു ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന ട്രെയിന്‍.
കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. കോട്ടയത്തിനും തിരുവനന്തപുരത്തിനും ഇടയിലുള്ള സര്‍വീസ് റദ്ദാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
12696 തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍
സൂപ്പര്‍ഫാസ്റ്റ് എക്സ്ര്പസ്: നാളെ തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിന്‍ തിരുവനന്തപുരത്തിനും കോട്ടയത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. കോട്ടയത്തുനിന്ന് രാത്രി 08.05ന് യാത്ര ആരംഭിക്കും.
16128 ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്ര്പസ്: ഇന്ന് ഗുരുവായൂരില്‍നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ ഗുരുവായൂരിനും നാഗര്‍കോവില്‍ ടൗണിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. നാഗര്‍കോവില്‍ ടൗണില്‍നിന്ന് രാവിലെ 06.33ന് യാത്ര തുടങ്ങും.
വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍
12624 തിരുവനന്തപുരം സെന്‍ട്രല്‍-ഡോ. എം.ജി.ആര് ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ്: നാളെ പുറപ്പെടേണ്ട ട്രെയിന്‍ ആലപ്പുഴ വഴി വഴിതിരിച്ചുവിടും.
മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം ആലപ്പുഴ, ചേര്‍ത്തല,
എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ അധിക സ്റ്റോപ്പ് അനുവദിക്കും.
22503 കന്യാകുമാരി-ദിബ്രുഗഡ് വിവേക് സൂപ്പര്‍ഫാസ്റ്റ്: നാളെ പുറപ്പെടേണ്ട ട്രെയിന്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ചെങ്ങന്നൂര്‍, കോട്ടയം സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം കായംകുളം, ആലപ്പുഴ, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.



