മൂന്നു മാസമായി വീട്ടുമുറ്റത്ത് വച്ചിരുന്ന ബൈക്കിന് ട്രാഫിക് നിയമലംഘന പിഴ ; ബൈക്കിന്‍റെ നമ്പർ വ്യാജമായി പതിച്ച്‌ ഓടിയ ബൈക്ക് മൂലമാകാം നോട്ടീസെന്ന് ഉടമ ; അന്വേഷണം

Spread the love

സ്വന്തം ലേഖകൻ  

കോട്ടയം: എലിവാലിക്കര ഇരുമേടയില്‍ ജസ്റ്റിൻ വര്‍ഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കെഎല്‍ 34 സി 3633 എന്ന ബൈക്കിനാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്.

ജസ്റ്റിൻ വര്‍ഗീസ് വിദേശത്താണ്. പിതാവാണ് ബൈക്ക് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ എരുമേലിവരെ പോയതല്ലാതെ ബൈക്കില്‍ മറ്റെങ്ങും പോയിട്ടില്ലെന്ന് ഉടമ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ബൈക്കിന്‍റെ നമ്പർ വ്യാജമായി പതിച്ച്‌ ഓടിയ ബൈക്ക് മൂലമാകാം നോട്ടീസ് എത്തിയതെന്ന് സംശയം. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെടുകയാണ് ബൈക്ക് ഉടമ ജസ്റ്റിൻ വര്‍ഗീസ്.

ഈ ബൈക്കിന്‍റെ നമ്പറില്‍ ഇക്കഴിഞ്ഞ ജൂണ്‍ 23ന് ചങ്ങനാശേരി ളായിക്കാട്ട് കാമറയിലാണ് ട്രാഫിക് നിയമ ലംഘനത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നതെന്നും ബൈക്കില്‍ രണ്ട് വിദ്യാര്‍ഥികളാണ് ദൃശ്യത്തില്‍ ഉള്ളതെന്നും തുടര്‍ന്നാണ് വാഹനത്തിന്‍റെ ഉടമയ്ക്ക് നോട്ടീസ് നല്‍കിയതെന്നും ചങ്ങനാശേരി ട്രാഫിക് എൻഫോഴ്സ്മെന്‍റ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍, മറ്റ് വാഹനങ്ങളുടെ നമ്പര്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തുന്നവരാണ് ഇതിന്‍റെ പിന്നിലെന്നാണ് ഉടമയുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്ന് ജസ്റ്റിൻ വര്‍ഗീസിന്‍റെ പിതാവ് ആവശ്യപ്പെട്ടു.