
ട്രാഫിക് ബോധവല്‍ക്കരണവും യോദ്ധാവ് ലഹരി വിരുദ്ധ ക്യാമ്പയിനും; സന്ദേശവുമായി ജനമൈത്രി പോലീസും കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും
സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍: ജനമൈത്രി പോലീസും, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റും സംയുക്തമായി ഏറ്റുമാനൂര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ ട്രാഫിക് ബോധവല്‍ക്കരണവും, ലഹരി വിരുദ്ധ ക്യാമ്പയിനും സംഘടിപ്പിച്ചു.
സ്‌കൂള്‍ പ്രധാന അധ്യാപിക സിനി മോള്‍.ടി അധ്യക്ഷ വഹിച്ചു. ഏറ്റുമാനൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രക്ഷോഭ് പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രഭാഷണം ഹോട്ടല്‍ & റെസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്‍. പ്രതീഷ് നിര്‍വഹിച്ചു.ബോധവല്‍കരണ ക്ലാസ്സ് എഎസ്‌ഐ ഷാജി മോന്‍ നയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎച്ച്ആര്‍എ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ജനമൈത്രി പിആര്‍ഓ ബിജു വി കെ, യൂണിറ്റ് ഭാരവാഹികളായ ജേക്കബ് ജോണ്‍, ബോബി തോമസ് കേറ്റര്‍, ജോബിന്‍, ബിപിന്‍ തോമസ് പാലാ, മൃദുല്‍, റോബിന്‍, രാധാകൃഷ്ണന്‍, തങ്കച്ചന്‍ ആര്‍ക്കാഡിയ എന്നിവര്‍ പങ്കെടുത്തു.