ട്രാഫിക് ഫൈനുകളിൽ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാൻ പൊതുജനങ്ങൾക്ക് അവസരം ; കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന മെഗാ അദാലത്ത് ; കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സെപ്റ്റംബർ 27, 28, 30 തീയതികളിൽ ; എല്ലാ ജില്ലകളിലെയും ഇ -ചെല്ലാൻ പിഴകളും അദാലത്തിൽ അടയ്ക്കാൻ സൗകര്യം

Spread the love

സ്വന്തം ലേഖകൻ

കേരളാ പോലീസും മോട്ടോർ വാഹന വകുപ്പും ഇ-ചെല്ലാൻ മുഖേന നല്കിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടക്കാൻ സാധിക്കാത്തതും നിലവിൽ കോടതിയിൽ ഉള്ളതുമായ ചെല്ലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാ ചെല്ലാനുകളും പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാക്കുവാൻ വേണ്ടി പൊതുജനങ്ങൾക്കായി കോട്ടയം ജില്ലാ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 27, 28, 30 തീയതികളിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ രാവിലെ 10.00 മണി മുതൽ വൈകിട്ട് 04.00 മണി വരെ കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളിൽ പൊതുജനങ്ങൾക്ക് നേരിട്ടെത്തി UPI, Debit/Credit കാർഡ് എന്നിവ മുഖേന മാത്രം പിഴ അടക്കാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിഴ പണമായി സ്വീകരിക്കുന്നതല്ല. എല്ലാ ജില്ലകളിലെയും ഇ -ചെല്ലാൻ പിഴകളും അദാലത്തിൽ അടയ്ക്കാവുന്നതാണ്. ഈ സൗകര്യം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു.
അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 0481 2564028, 9497910708 (പോലീസ്), 04812935151, 9188963105 (മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.