വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ ശോഭായാത്ര ഇന്ന്: കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
17 നു രാവിലെ8നു കോട്ടയം യൂണിയൻ മന്ദിരത്തിൽ വൈസ് പ്രസിഡന്റ് ഇ.റ്റി. ഹരീഷ്‌കുമാർ പതാക ഉയർത്തും.തുടർന്ന് വിശ്വകർമ പൂജ, അർച്ചന, പ്രസാദ വിതരണം എന്നിവ നടക്കും .
ഉച്ചക്ക് 2നു വി. എസ്. എസ് മഹിള സംഘത്തിന്റെ നേതൃത്വത്തിൽ വിശ്വകർമ സഹസ്ര നാമജപം 3 മുതൽ കലാവിരുന്ന് 4 നു തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും ശ്രീ വിരാട് വിശ്വകർമ ദേവനെ ഹംസരഥത്തിൽ എഴുന്നള്ളിച്ചുകൊണ്ടുള്ള മഹാ ശോഭായാത്ര ആരംഭിക്കും.കോട്ടയം യൂണിയനിലെ 97 ശാഖകളിൽ നിന്നും ആയിരങ്ങൾ അണിനിരക്കുന്ന മഹാ ശോഭായാത്രക്ക് താലപ്പൊലി, പഞ്ചവാദ്യങ്ങൾ, അമ്മൻകുടം,, മയിലാട്ടം, നിശ്ചല ദൃശ്യങ്ങൾ എന്നിവ അകമ്പടി സേവിക്കും. ശാസ്ത്രി റോഡ്,ഡി. സി. ബുക്‌സ്, സെൻട്രൽ ജംഗ്ഷൻ വഴി മഹാ ശോഭായാത്ര തിരുനക്കര ക്ഷേത്രത്തിൽ സമാപിക്കും. 6നു ശിവശക്തി ഓഡിറ്റോറിയത്തിൽ വി. എസ്. എസ് കോട്ടയം യൂണിയൻ പ്രസിഡന്റ് എ. രാജന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉത്ഘാടനവും സുവർണ്ണ ജൂബിലി സ്മരണിക പ്രകാശനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും.യൂണിയൻ സെക്രട്ടറി പി. ജി. ചന്ദ്രബാബു സ്വാഗതം ആശംസിക്കും. തോമസ് ചാഴികാടൻ എം. പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം. എൽ. എ, സുരേഷ് കുറുപ്പ് എം. എൽ. എ എന്നിവർ മുഖ്യാതിഥികളായിരിക്കും.വിശ്
1 . കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.
2. കെ.കെ റോഡേ കിഴക്കു നിന്നും ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഈസ്റ്റ് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ, പോലീസ് ക്ലബ്ബ് , ലോഗോസ് ജംഗ്ഷൻ വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്.
3. ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ ബോർഡ് – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.
4. എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലു
5. നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – ചാലുകുന്നു – അറുത്തൂട്ടി വഴി പോകേണ്ടതാണ്.
6. എം.സി.റോഡേ ഏറ്റുമാനൂർ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ മംഗളം ഓഫീസ് ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞു വട്ടമൂട് പാലം – ഇറഞ്ഞാൽ വഴി കഞ്ഞിക്കുഴിയിലെത്തി പോകണം