play-sharp-fill
നഗരത്തിൽ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

നഗരത്തിൽ അത്തച്ചമയ ഘോഷയാത്ര തിങ്കളാഴ്ച: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സ്വന്തം ലേഖകൻ
കോട്ടയം: അത്തച്ചമയ ഘോഷയാത്രയുടെ ഭാഗമായി തിങ്കളാഴ്ച കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് നാലിന് പരേഡ് ഗ്രൗണ്ടിൽ നിന്നും വൈകുന്നേരം നാലിന് പൊലീസ് പരേഡ് മൈതാനത്തു നിന്നാണ് അത്തച്ചമയ ഘോഷയാത്ര ആരംഭിക്കുന്നത്. കെ.കെ. റോഡ് –  മനോരമ – ചന്തക്കവല- സെൻട്രൽ ജംഗ്ഷൻ വഴി തിരുനക്കര ക്ഷേത്ര മൈതാനിയിലെത്തിച്ചേരുകയാണ് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വൈകുന്നേരം 3.30 മുതൽ താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
കെ.കെ റോഡേ കിഴക്കു നിന്നും ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കഞ്ഞിക്കുഴിയിൽ നിന്നും ഇടത്തേയ്ക്കു തിരിഞ്ഞു ദേവലോകം വഴി പോകേണ്ടതാണ്.
കെ.കെ റോഡേ കിഴക്കു നിന്നും ടൌണിലേക്ക് വരുന്ന വാഹനങ്ങൾ കളക്ട്രേറ്റ് ജംഗ്ഷനിലെത്തി ലോഗോസ് ജംഗ്ഷൻ – ശാസ്ത്രി റോഡ് വഴി നാഗമ്പടം ഭാഗത്തേക്ക് പോകേണ്ടതാണ്
ടൗണിൽ നിന്നും കെ.കെ റോഡേ കിഴക്കോട്ടു പോകേണ്ട വാഹനങ്ങൾ ശാസ്ത്രി റോഡേ ലോഗോസ് ജംഗ്ഷൻ – റബർ  ബോർഡ് – കഞ്ഞിക്കുഴി വഴി പോകേണ്ടതാണ്.
എം.സി. റോഡേ ചിങ്ങവനം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ സിമന്റു കവലയിലെത്തി ബൈപാസ് റോഡേ പാറേച്ചാൽ-തിരുവാതുക്കൽ -കുരിശുപള്ളി-അറുത്തൂട്ടി-ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.
നാഗമ്പടം ഭാഗത്തു നിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കർ ജംഗ്ഷൻ – ചാലുകുന്നു – അറുത്തൂട്ടി  വഴി പോകേണ്ടതാണ്