video
play-sharp-fill

വൺവേ തെറ്റിച്ച് കാറുമായെത്തി..!  വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ സമ്മതിച്ചില്ല..! ഒരു മണിക്കൂറോളം ഗതാ​ഗതക്കുരുക്ക്; അഭിഭാഷകയ്‌ക്കെതിരെ കേസ്

വൺവേ തെറ്റിച്ച് കാറുമായെത്തി..! വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ സമ്മതിച്ചില്ല..! ഒരു മണിക്കൂറോളം ഗതാ​ഗതക്കുരുക്ക്; അഭിഭാഷകയ്‌ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: വൺവേ തെറ്റിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടാക്കിയ അഭിഭാഷകയ്ക്കെതിരെ കേസ് . തൃശൂർ വെള്ളങ്കല്ലൂർ ജങ്ഷന് സമീപം ​ഗതാ​ഗതക്കുരുക്കുണ്ടായത് . ഒരു മണിക്കൂറോളമാണ് ബസു ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ​വഴിയിൽ കുടുങ്ങിയത്.

വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നുണ്ട്. ഈ പാതയിൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആളൂർ സ്വദേശിനിയാണ് അഭിഭാഷക വൺവേ തെറ്റിച്ച് കാറുമായെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടവരമ്പ് ഭാഗത്തു നിന്നും വെള്ളാങ്കല്ലൂർ ജങ്‌ഷൻ എത്തുന്നതിന് മുൻപായി ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ യുവതി സമ്മതിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാരും അഭിഭാകയും തമ്മിൽ തർക്കത്തിലായി.

ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതോടെ യുവതി കാർ ഓഫാക്കി. പൊലീസ് എത്തിയാൽ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു.

ഇതാണ് സംഘർഷത്തിലേക്കെത്തിയത്. ഈ സമയം ബസിൽ നിന്ന് ഇറങ്ങി വന്ന സ്ത്രീ കയ്യേറ്റം ചെയ്‌തതായി യുവതിയും പരാതി നൽകി. യുവതിക്കെതിരെ ഗതാഗതം തടസപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു.

Tags :