video
play-sharp-fill

ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് : മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ പരാതിയുമായി ടി.പി സെൻകുമാർ

ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട് : മുതിർന്ന മാധ്യമ പ്രവർത്തകർക്കെതിരെ പരാതിയുമായി ടി.പി സെൻകുമാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഇവർ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകർക്കെതിരെ എതിരേ മുൻ ഡിജിപി ടി.പി. സെൻകുമാർ പൊലീസിൽ പരാതി നൽകി. എസ്‌.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടന്ന വാർത്താസമ്മേളനവുമായി ബന്ധപ്പെട്ടു തനിക്കെതിരേ ഗൂഢാലോചന നടന്നതായി ചൂണ്ടിക്കാട്ടിയാണ് സെൻകുമാർ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്.

വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകനായ റഷീദ് കടവിലുമായി തർക്കമുണ്ടായിരുന്നു. എന്നാൽ, അവസാനം കൈകൊടുത്താണു പിരിഞ്ഞത്. ഇതിനു ശേഷം നടന്ന സംഭവങ്ങളിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണു സെൻകുമാറിന്റെ പരാതിയിൽ പറയുന്നത്. റഷീദിനെ കൂടാതെ ടിവി ചാനലിലെ മുതിർന്ന മാധ്യമ പ്രവർത്തകന്റെ പേരും പരാതിയിൽ പറയുന്നുണ്ട്. സെൻകുമാറിനും ഒപ്പമുണ്ടായിരുന്നവർക്കുമെതിരേ റഷീദ് കടവിലും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group