play-sharp-fill
ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നു; സർക്കാരിനെതിരെ ടി.പി സെൻകുമാർ നിയമനടപടിക്ക്

ഐ.എസ്.ആർ.ഒ ചാരക്കേസിൽ തന്നെ കുടുക്കാൻ ശ്രമിക്കുന്നു; സർക്കാരിനെതിരെ ടി.പി സെൻകുമാർ നിയമനടപടിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ മുൻ പൊലീസ് മേധാവി ടി. പി. സെൻകുമാർ നിയമനടപടിക്ക് ഒരുങ്ങുന്നു. ഐ.എസ്.ആർ.ഒ ചാരക്കേസിൽ നമ്പി നാരായണനെ ദ്രോഹിക്കാൻ സെൻകുമാർ ശ്രമിച്ചുവെന്ന് ആരോപിച്ച് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് ആരോപിച്ചാണ് സെൻകുമാർ വീണ്ടും കോടതിയെ സമീപിക്കുന്നത്. തനിക്കെതിരായ ചുമത്തിയ കള്ളക്കേസുകളെല്ലാം തള്ളിപ്പോയപ്പോൾ സർക്കാർ കാട്ടിക്കൂട്ടുന്ന പാപ്പരത്വമാണ് നടപടിയെന്ന് സെൻകുമാർ പറഞ്ഞു.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ നിയമനം വൈകുന്നതടക്കമുള്ള സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ചപ്പോളാണ് നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്ന് കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇത് കോടതിയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് കാണിച്ച് വീണ്ടും നിയമനടപടി സ്വീകരിക്കാനാണ് സെൻകുമാറിന്റെ തീരുമാനം. സർക്കാർ ആവശ്യപ്രകാരം കേസ് ഏറ്റെടുത്തെങ്കിലും കാര്യമായ അന്വേഷണം തുടങ്ങും മുൻപ് തന്നെ ഹൈക്കോടതി നിർദേശപ്രകാരം ഫയലുകൾ മടക്കി നൽകിയിരുന്നു. താൻ കുറ്റക്കാരനെങ്കിൽ ഇ.കെ. നായനാർ സർക്കാർ ഒന്നാംപ്രതിയാകും. എന്നാൽ നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയ സുപ്രീംകോടതി വിധിക്ക് ശേഷം ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കുന്ന സമിതിയുടെ മുന്നിൽ തന്നെയും കുറ്റക്കാരനാക്കാനാണ് സർക്കാർ ശ്രമമെന്നാണ് സെൻകുമാറിന്റെ ആരോപണം. തന്റെ പേരിലുള്ള എല്ലാ കേസുകളും തള്ളിയതിന്റെ പ്രതികാര നടപടിയാണിതെന്നും സെൻകുമാർ ആരോപിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group