പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

പ്രസംഗത്തിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി മൈക്കിലൂടെ കൂവിപ്പിച്ചു ; നടൻ ടൊവിനോ തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്‌യു

സ്വന്തം ലേഖകൻ

വയനാട് : മാനന്തവാടി മേരി മാതാ കോളേജിൽ ദേശീയ സമ്മതിദാന അവകാശം ദിനാചരണത്തിന്റെ ഭാഗമായി നടന്ന പൊതു പരിപാടിക്കിടെ നടൻ ടോവിനോ തോമസ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചു വരുത്തി കൂവിപ്പിച്ചു. സിനിമയ്ക്ക് സമാനമായ നാടക രംഗങ്ങളാണ് അരങ്ങേറിയത്.

ദേശീയ സമ്മതിദാന അവകാശത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വളരെ ഗൗരവപൂർവം സംസാരിച്ചുകൊണ്ടിരിക്കെ അതിന്റെ പ്രാധാന്യം മനസ്സിലാക്കാതെ വിദ്യാർഥി കൂവിയതാണ് ടോവിനോയെ ചൊടിപ്പിച്ചത്. വേദിയിൽ തന്നോടൊപ്പം നിന്ന വിദ്യാർത്ഥി ടോവിനോ തോമസ് ആവശ്യപ്പെട്ടപ്പോൾ ആദ്യം കൂവാൻ വിസമ്മതിക്കുകയുണ്ടായി, വലിയ രീതിയിലുള്ള ജാള്യതയും സഭാകമ്പവും വിദ്യാർത്ഥിയുടെ ശരീര ഭാഷയിൽ നിന്നും ഏവർക്കും മനസ്സിലാക്കാവുന്നതാണ് എന്നാൽ അതൊന്നും കണക്കിലെടുക്കാതെ ടോവിനോ തോമസ് വിദ്യാർത്ഥിയെ മൈക്കിലൂടെ കൂവാൻ നിർബന്ധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടവനാട് സമ്മർദ്ദത്തിന് വഴങ്ങി വിദ്യാർത്ഥി മൂന്നുതവണ മൈക്കിലൂടെ ഉച്ചത്തിൽ കൂവി, അതിനു ശേഷം മാത്രമാണ് ടോവിനോ വിദ്യാർത്ഥിയെ സ്റ്റേജിൽ നിന്നും പോകാൻ അനുവദിച്ചത്. താൻ പറഞ്ഞതിനെ പ്രാധാന്യം മനസ്സിലാക്കാത്തതിന്റെ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് വിദ്യാർത്ഥിയെ സ്റ്റേജിൽ വിളിച്ചുവരുത്തി കൂവിച്ചതെന്ന് ടോവിനോ തോമസ് പ്രസംഗത്തിന് അവസാനം സദസ്സിനോട് പറയുകയും ചെയ്തിരുന്നു.

പരിപാടിയിൽ പങ്കെടുത്ത ഏവർക്കും വളരെ വലിയ നർമ്മം മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ഈ സംഭവം. എന്നാൽ വിദ്യാർത്ഥിയെ ടോവിനോ തോമസ് നിർബന്ധിച്ച് കൂവിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ടോവിനോ തോമസിന്റെ ഈ കടുത്ത നടപടിക്കെതിരെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തിയിരിക്കുകയാണ്.

സംഭവത്തിൽ പ്രതിഷേധം അറിയിച്ച കെഎസ്യു വിദ്യാർത്ഥി അപമാനിച്ചു എന്ന് ആരോപിച്ചു കൊണ്ടും ടോവിനോ തോമസിതിരെ നിയമ നടപടി ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്. അധ്യാപകരുടെയും കൂട്ടുകാരുടെയും മറ്റു വിദ്യാർഥികളുടെയും മുൻപിൽ വച്ച് ടോവിനോ തോമസ് അപമാനിച്ചു എന്ന ആരോപണം സാമൂഹ്യ മാധ്യമങ്ങളിലും ശക്തിപ്പെടുകയാണ്.

താരം വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. ടോവിനോ തോമസിനെതിരെ ശക്തമായ നിയമനടപടികളും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിന്റെ തീരുമാനം.

Tags :