Spread the love

കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ (KHTC) കരാര്‍ ജോലിക്കാരെ നിയമിക്കുന്നു. വര്‍ക്കര്‍, ഗാര്‍ഡ്, ക്ലര്‍ക്ക് ഒഴിവുകളിലേക്കാണ് നിയമനം. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാനാവും. താല്‍പര്യമുള്ളവര്‍ കേരള സര്‍ക്കാര്‍ സിഎംഡി വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. അവസാന തീയതി: ജനുവരി 19.

video
play-sharp-fill

തസ്തികയും ഒഴിവുകളും
കേരള ഹൈഡല്‍ ടൂറിസം സെന്ററില്‍ (KHTC) ടൂറിസം വര്‍ക്കര്‍/ ക്ലീനിങ് സ്റ്റാഫ്, ടൂറിസം ഗാര്‍ഡ്, ക്ലര്‍ക്ക്.

ടൂറിസം വര്‍ക്കര്‍/ ക്ലീനിങ് സ്റ്റാഫ് ജോലി സ്ഥലം: മൂന്നാര്‍. (ദേവികുളം താലൂക്കിലെ സ്ഥിര താമസക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു) 05 ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടൂറിസം ഗാര്‍ഡ് ജോലി സ്ഥലം: മൂന്നാര്‍. (ദേവികുളം താലൂക്കിലെ സ്ഥിര താമസക്കാര്‍ക്ക് സംവരണം ചെയ്തിരിക്കുന്നു) 02 ഒഴിവ്
ക്ലര്‍ക്ക് ജോലി സ്ഥലം: തിരുവനന്തപുരം ഹെഡ് ഓഫീസ് 01 ഒഴിവ്

പ്രായപരിധി

ടൂറിസം വര്‍ക്കര്‍, ഗാര്‍ഡ് ഒഴിവുകളിലേക്ക് 45 വയസുവരെ പ്രായമുള്ളവര്‍ക്കും, ക്ലര്‍ക്ക് ഒഴിവുകളിലേക്ക് 58 വയസുവരെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാനാവും.

യോഗ്യത

ടൂറിസം വര്‍ക്കര്‍/ ക്ലീനര്‍

എട്ടാം ക്ലാസ് വിജയിച്ചിരിക്കണം. മലയാളം/ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം ആവശ്യമാണം.

ഗാര്‍ഡനിങ്/ ക്ലീനിങ് വര്‍ക്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

ടൂറിസം ഗാര്‍ഡ്

ലൈഫ് സേവിങ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/ നീന്തല്‍ പരിശീലന സര്‍ട്ടിഫിക്കറ്റ് വേണം. പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ശാരീരിക ക്ഷമതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം.
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നേടിയ ബിരുദം.

സര്‍ക്കാര്‍/ പ്രൈവറ്റ് സ്ഥാപനത്തില്‍ എച്ച്ആര്‍ സംബന്ധമായ കാര്യങ്ങളില്‍ കുറഞ്ഞത് 5 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.

ശമ്പളം

വര്‍ക്കര്‍/ ക്ലീനിങ് സ്റ്റാഫ് = തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000 രൂപ ശമ്പളമായി ലഭിക്കും.

ഗാര്‍ഡ = 20,000 രൂപയാണ് പ്രതിമാസ ശമ്പളം.

ക്ലര്‍ക്ക് = 22,240 രൂപ ശമ്പളമായി ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ളവര്‍ സിഎംഡി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജില്‍ നല്‍കിയ അപേക്ഷ ഫോം പൂരിപ്പിക്കുക. ശേഷം ആവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തി അപേക്ഷ പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തപാല്‍ മുഖേനയോ അയക്കാം.

തപാല്‍ അപേക്ഷകള്‍ അയക്കേണ്ട വിലാസം:

”സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്, സിവി രാമന്‍പിള്ള റോഡ്, നോര്‍ക്ക റൂട്ട്‌സിന് സമീപം, തൈക്കാട് പിഒ, തിരുവനന്തപുരം 695014.”

അപേക്ഷയും പകര്‍പ്പുകളുമടങ്ങിയ കവറിന് മുകളില്‍ ‘KHTC Recruitment ‘ എന്ന് രേഖപ്പെടുത്തണം.